ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി; മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്ര അന്തരിച്ചു!

ബോളിവുഡ് സിനിമാ ലോകത്ത് വീണ്ടുമൊരു മരണം കൂടി. മുന്‍കാല ബോളിവുഡ് താരം രത്തന്‍ ചോപ്രയാണ് മരിച്ചിരിക്കുന്നത്. 70 വയസ്സായിരുന്നു ഇദ്ദേഹത്തിന്. അര്‍ബുദ രോഗബാധിതനായി ചികിത്സയില്‍ കഴിയവേയാണ് മരണം ഉണ്ടായിരിക്കുന്നത്.

ചോപ്രയുടെ ദത്തുപുത്രിയായ അനിതയാണ് മരണവാര്‍ത്ത വെളിപ്പെടുത്തിയിരിക്കുന്നത്. അവിവാഹിതനായിരുന്ന താരം ക്യാന്‍സര്‍ ചികിത്സയ്ക്ക് സഹായിക്കാന്‍ ആരുമില്ലാതെ ബുദ്ധിമുട്ടുകയായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പഞ്ചാബിലെ മലര്‍കോട്‌ലയില്‍ വെച്ചാണ് അന്ത്യം. ഹരിയാനയിലെ പഞ്ചകുലയില്‍ ഒരു വാടകവീട്ടിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. സിനിമാ സംഘടനകള്‍ വഴി സഹായം ആവശ്യപ്പെട്ടിട്ടും ബോളിവുഡ് സിനിമാലോകത്ത് നിന്നും ആരും സഹായവുമായി എത്തിയില്ലെന്നും ഇദ്ദേഹത്തിന്‍റെ ചില സുഹൃത്തുക്കള്‍ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

about rathan chopra

Vyshnavi Raj Raj :