ഇവിടെ പാട്ടും പോവും; വിശാൽ ചിത്രത്തിൽ പാട്ടുപാടി റാണാ ദഗ്ഗുബാട്ടി!

ബാഹുബലിയിലെ പ്രഭാസിനെ പോലെ തന്നെ ആരാധകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ് പൽവാൾ ദേവനായി എത്തിയ റാണാ ദഗ്ഗുബാട്ടി.താരത്തിന്റെ പുതിയ പുതിയ ചിത്രങ്ങൾക്ക് വലിയ പിന്തുണയുമാണ് ആരാധകർ നൽകുന്നത്.നടൻ റാണ ദഗുബാട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച തെലുങ്ക് സിനിമാലോകത്ത് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. വൃക്കരോഗത്തിന് ചികിത്സ നേടി റാണയിൽ അമേരിക്കയിലേയ്ക്കു തിരിച്ചെന്നും അമ്മ സ്വന്തം വൃക്ക ദാനം ചെയ്തെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതു സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ‌‌എന്നാലിപ്പോൾ താരം ഇതിനൊന്നും മറുപടി നൽകിയിട്ടില്ല.ഇപ്പോൾ താരം ഗായകനായാണ് എത്തിയിരിക്കുന്നത്.

നായികമാരും ഗായിക ,ഗായകന്മാരാണെന്നു തെളിയിക്കുന്നത് ഇതാദ്യമായല്ല ഒരുപക്ഷെ ഇന്ത്യൻ സിനിമയിൽ .. അഭിനയത്തിനൊപ്പം പാട്ടിലും തിളങ്ങുന്ന നിരവധി അഭിനയപ്രതിഭകൾ നമുക്കുണ്ട്. ഇപ്പോഴിതാ, ‘ബാഹുബലി’യിലെ പൽവാൽ ദേവനായി തെന്നിന്ത്യൻ പ്രേക്ഷകരെ വിസ്മയിപ്പിച്ച റാണാ ദഗ്ഗുബാട്ടിയും ഗായകനാവുന്നു. വിശാലും തമന്നയും കൈകോർക്കുന്ന ‘ആക്ഷൻ’ എന്ന ചിത്രത്തിനു വേണ്ടിയാണ് റാണായുടെ പാട്ട്.

ചിത്രത്തിന്റെ തെലുങ്ക് വേർഷനു വേണ്ടിയാണ് റാണാ പാടിയിരിക്കുന്നത്. കമ്പോസറായ ഹിപ്പ് ഹോപ്പ് ആധിയാണ് റാണായ്ക്കു വേണ്ടി പാട്ടൊരുക്കിയിരിക്കുന്നത്. ‘ലൈറ്റ്സ്, ക്യാമറ ആക്ഷൻ’ എന്ന് തുടങ്ങുന്ന റാംപ് ഗാനമാണ് റാണാ ആലപിച്ചിരിക്കുന്നത്. ഹൈദരാബാദിലെ സ്റ്റുഡിയോയിലാണ് ഗാനം റെക്കോർഡ് ചെയ്തതെന്നാണ് റിപ്പോർട്ട്.

‘കത്തി സണ്ടൈ’ ആയിരുന്നു വിശാലും തമന്നയും ആദ്യമായി ഒരുമിച്ച ചിത്രം. നിർഭാഗ്യവശാൽ ചിത്രം ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഇപ്പോഴിതാ, വീണ്ടും ഈ ജോഡികൾ ഒന്നിക്കുകയാണ്. സുന്ദർ സിയാണ് ആക്ഷൻ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

തമിഴകത്തിനു പുറമെ തെലുങ്കാനയിലും ആന്ധ്രാപ്രദേശിലുമെല്ലാം വിശാലിന് ആരാധകരുള്ളതിനാൽ ചിത്രം തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു സ്പെഷ്യൽ കഥാപാത്രമായി എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.

about rana daggubati

Noora T Noora T :