നടി രമ്യ നമ്ബീശന്‍ സംവിധായനം ചെയ്ത ഹ്രസ്വചിത്രം അണ്‍ഹൈഡ് റിലീസ് ചെയ്തു. മഞ്ജു വാര്യര്‍, വിജയ് സേതുപതി, കാര്‍ത്തിക് സുബ്ബരാജ് എന്നിവര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് വിഡിയോ ചിത്രം പുറത്തുവിട്ടത്. സ്ത്രീ പുരുഷ സമത്വം എന്തെന്ന് പറയാനാണ് മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിലൂടെ ശ്രമിക്കുന്നത്. രമ്യ നമ്ബീശനും, ശ്രിത ശിവദാസുമാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ബദ്രി വെങ്കടേഷ് ആണ് സംഭാഷണം രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം നീല്‍ ഡിക്കുണ. സംഗീതം രാഹുല്‍ സുബ്രമണ്യന്‍. രമ്യ അടുത്തിടെ സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങിയിരുന്നു. രമ്യ നമ്ബീശന്‍ എന്‍കോര്‍ എന്ന ചാനല്‍ ഏറെ സ്വീകരിക്കപ്പെട്ടു. അതിനുപിന്നാലെയാണ് രമ്യ സംവിധാനരംഗത്തേക്കും കാലെടുത്തുവച്ചിരിക്കുന്നത്.

മോഹന്‍ലാല്‍’ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ ആരുടെയും നാവിന് തുമ്ബില്‍ നിന്ന് ‘ലാലേട്ടാ’ എന്ന ഗാനം പോയിരുന്നില്ല. ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷമായിട്ടും ഇപ്പോഴും ആ പാട്ട് എല്ലാവര്ക്കും ഇഷ്ടമാണ്. ഗാനം കേട്ടതു മുതല്‍ ആ ഗായിക ആരാണെന്ന് എല്ലാവരും അന്വേഷിക്കുകയും ഒടുവില്‍ പൂര്‍ണിമയുടേയും ഇന്ദ്രജിത്തിന്റേയും മകള്‍ പ്രാര്‍ഥനയാണ് പാടിയതെന്ന വിവരം പുറത്തുവരികയും ചെയ്തു. ഇടയ്ക്കിടെ പാട്ടുകളുമായി പ്രാര്‍ഥന എത്താറുണ്ട്. ഇക്കുറി അമ്മയ്ക്ക് വേണ്ടിയാണ് പ്രാര്‍ഥയുടെ പാട്ട്.
‘ബാദല്‍ ഓര് ബിജ്ലി’ എന്ന പാക്കിസ്ഥാനി ചിത്രത്തില്‍ (1973) ഫയാസ് ഹാഷ്മി സംഗീത സംവിധാനം ചെയ്ത് ഫരീദ ഖാനും പാടിയ ‘ആജ് ജാനേ കി സിദ് നാ കരോ’ എന്ന ഗാനമാണ് പ്രാര്‍ഥന ഇക്കുറി പാടിയിരിക്കുന്നത്. തന്റെ അമ്മയ്ക്ക് വേണ്ടിയാണ് ഈ പാട്ടെന്നും പ്രാര്‍ഥന പറയുന്നു.
യൂട്യൂബില്‍ താരമാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ പാട്ടും ഗിറ്റാര്‍ വായനയും യൂട്യൂബില്‍ ഹിറ്റായിരുന്നു. മലയാളം പാട്ടുകള്‍ മാത്രമല്ല ഇംഗ്ലീഷ് ഗാനങ്ങളും പ്രാര്‍ത്ഥന നന്നായി പാടും.
about ramya nambeesan