മമ്മുട്ടിയുടെ നായിക ഇനി മോഹൻലാലിന്റേയും നായികയാണോ?പ്രാചി തെഹ്ലാന്‍ റാമില്‍ എത്തുമോയെന്ന് ആരാധകർ!

മലയാള സിനിമയിലെ ചരിത്ര ചിത്രമായി എത്തിയ മാമാങ്കം ആരും മറക്കാനിടയില്ല കൂടാതെ കഴിഞ്ഞ വർഷത്തിലെ അവസാന സിനിമയായെത്തിയതും മാമാങ്കമാണ്,മാത്രവുമല്ല ഈ ചിത്രം കണ്ടവരാരും പ്രാചി തെഹ്ലാനെ മറക്കാനിടയില്ല.കാരണം ശക്തമായ കഥാപാത്രവുമായെത്തിയ ഈ താരത്തെ മലയാളികള്‍ ഇതിനകം തന്നെ ഏറ്റെടുത്ത് കഴിഞ്ഞതാണ്.ഇഷ്ട്ടപെട്ട താരങ്ങളുടെ ഓരോ ചിത്രത്തിനായി കാത്തിരിക്കുന്ന പോലെത്തന്നെ മാമാങ്കത്തിന് ശേഷമുള്ള പ്രാചിയുടെ സിനിമ ഏതാണെന്ന തരത്തിലുള്ള ചര്‍ച്ചകളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു.കൂടാതെ സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രാചി പങ്കുവെച്ച ചിത്രങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.താരരാജാവ് മോഹന്‍ലാലിനും ജീത്തു ജോസഫിനുമൊപ്പവും നില്‍ക്കുന്ന ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.അങ്ങനെയാണ് മോഹന്‍ലാലിന്റെ പുതിയ സിനിമയായ റാമില്‍ നായികയായെത്തുന്നത് പ്രാചിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വന്നത്.

അതുമാത്രമല്ല മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന റാമിലേക്ക് മോഹന്‍ലാല്‍ തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന കാര്യത്തെക്കുറിച്ചും പ്രാചി കുറിച്ചിട്ടുണ്ട്.കൂടാതെ താരത്തിന്റെ പോസ്റ്റും കുറിപ്പും ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ഇടം നേടിയിട്ടുണ്ട്,”തന്റെ ജീവിതത്തിലെ അവസാന ശ്വാസം വരെ ഈ നിമിഷം ഓര്‍മ്മയിലുണ്ടാകുമെന്നും, ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ലെജന്‍ഡിനെ കണ്ടുമുട്ടി, ലാലേട്ടനെ കണ്ടാൽ ഈര്‍ജ്വസ്വലനും സുന്ദരനുമായ അദ്ദേഹത്തോട് ആരാധന തോന്നിപ്പോകും”,മാത്രമല്ല മറ്റൊരു പ്രധാന കാര്യം കൂടെ താരം പറയുന്നു… ദീര്‍ഘനേരം നീണ്ടുനിന്നില്ലെങ്കിലും കുറച്ചുനേരത്തെ സംസാരത്തിനിടയില്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞുവെന്നാണ്” പ്രാചി പറയുന്നത്.

അതിങ്ങനെയാണ് “മാമാങ്കം കണ്ടിരുന്നുവെന്നും എന്റെ റാം എന്ന പുതിയ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത് വലിയ അംഗീകാരവും പ്രചോദനവുമായിരുന്നു”എന്നാണ് പറയുന്നത്.അതുമാത്രമല്ല റാം സിനിമയില്‍ ഞാന്‍ അഭിനയിക്കുമോ എന്ന് ചോദിക്കുന്നവരോടായി..നടി പറയുന്നത് “ഇതുവരെ ഞാന്‍ തീരുമാനിച്ചിട്ടില്ലെന്നും, തിരക്കഥ വായിച്ച ശേഷമെ അങ്ങനെ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ എന്നുമാണ്, കൂടാതെ എന്തായാലും ഒരു കാര്യം ഉറപ്പാണ് കാരണം ഇതൊരു സ്‌നേഹം നിറഞ്ഞ മികച്ച ടീമാണ്ണെന്നും, അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് വളരെയധികം ഇഷ്ടവുമാണെന്നും താരം കുറിച്ചിട്ടുണ്ട്.

about ram movie

Noora T Noora T :