രജിത് കുമാറിന്റെ രണ്ട് വീടുകളിൽ റെയ്‌ഡ്,13 പേർ കൂടി അറസ്റ്റിൽ!

ബിഗ്‌ബോസിനകത്ത് മാത്രമല്ല പുറത്തും രജിത് കുമാറിന് നേരിടേണ്ടി വരുന്നത് വലിയ തലവേദനയാണ്.കൊറോണ ഭീതി നിലനിൽക്കെ വിലക്ക് ലംഘിച്ച് ബിഗ്‌ ബോസ് താരം രജിത് കുമാറിന് സ്വീകരണം നൽകിയ സംഭവത്തിൽ പതിനൊന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ് .ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പതിമൂന്നായി.എന്നാൽ രജിത് കുമാർ ഒളിവിലാണെന്ന് വാർത്തകളും പുറത്തു വന്നിരുന്നു. രജിത്ത് കുമാറിന്റെ രണ്ട് വീട്ടിലും റൈഡ് നടന്നു ആലുവ സെൻട്രൽ ബാങ്കിന് സമീപത്തെ വാടകവീട്ടിൽ പൊലീസ് എത്തിയെങ്കിലും രജിത്കുമാറിനെ കണ്ടെത്താനായില്ല. ആറ്റിങ്ങലിലെ വീട്ടിലും പൊലീസ് റെയ്‌ഡ് നടത്തി.

ബിഗ്‌ബോസിൽ നിന്നും പുറത്തായ രജിത് കുമാർ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കാൻ ഉണ്ടായിരുന്നത് വലിയ ജനക്കൂട്ടം.കേരത്തിൽ കൊറോണ പടർന്നു പിടിച്ചതിനാൽ പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് കർശന നിർദ്ദേശഗം പോലും വകവെയ്ക്കാതെ ജനങ്ങൾ തടിച്ചു കൂടിയപ്പോൾ അത് വിനയായത് രജിത്കുമാറിനാണ്.സംഭവമറിഞ്ഞ എറണാകുളം കളക്ടർ കേസെടുക്കാൻ നടപടിയെടുത്തപ്പോൾ രജിത്കുമാർ ശരിക്കും പെട്ടു.

മുന്നറിയിപ്പ് ലംഘിച്ച് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സംഘം ചേരുകയും ആർപ്പുവിളിക്കുകയും ചെയ്ത 75 ഓളം പേർക്കെതിരെ നെടുമ്പാശേരി പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇൻഡിഗോ വിമാനത്തിൽ ഞായറാഴ്ച്ച രാത്രി കൊച്ചിയിലെത്തിയ രജിത്കുമാറിന് ആഭ്യന്തര ടെർമിനലിന് പുറത്താണ് ഫാൻസുകാർ വരവേല്പ് നൽകിയത്. ഭൂരിഭാഗവും കോളേജ് വിദ്യാർത്ഥികളായിരുന്നു.

കൊച്ചുകുട്ടികളുമായി എത്തിയവരുമുണ്ടായിരുന്നു.സ്വീകരണം സംബന്ധിച്ച് അവസാനനിമിഷം സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തെങ്കിലും നെടുമ്പാശേരി പൊലീസ് കാര്യമാക്കിയിരുന്നില്ല. അതിനാലാണ് സംഘം ചേരാനായതെന്ന് ആക്ഷേപമുണ്ട്. വിമാനത്താവളത്തിൽ സന്ദർശക വിലക്ക് ഏർപ്പെടുത്തിയതിന് പുറമെ യാത്ര അയയ്ക്കാൻ എത്തുന്നവരുടെയും സ്വീകരിക്കാനെത്തുന്നവരുടെയും എണ്ണം പരമാവധി കുറയ്ക്കണമെന്ന നിർദേശവും അധികൃതർ നൽകിയിരുന്നു.

about rajith kumar

Vyshnavi Raj Raj :