നിയന്ത്രണങ്ങൾ അനുസരിച്ചില്ല,വിമാനത്താവളത്തിൽ ആഘോഷം,രജിത്തിനെതിരെ കേസ്!

ബിഗ്‌ബോസിൽ നിന്ന് രജിത് കുമാറിനെ പുറത്താക്കിയത്  വലിയ പ്രതിക്ഷേധമാണ് സോഷ്യൽ  മീഡിയയിൽ    ഉണ്ടാക്കിയത്.ഇപ്പോളിതാ ഇതിന് പിന്നാലെ രജിത്തിനെതിരെ കേസ് എടുത്തിരിക്കുകയാണെന്ന് വാർത്തകളാണ്  പുറത്തുവരുന്നത്. കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച്  റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ കേസ്. മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാഅറിയാവുന്ന  75 പേർക്ക് എതിരെയുമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം രജിത് ബിഗ്‌ബോസിൽ നിന്ന് പുറത്തായതറിഞ്ഞ് വലിയ ജനരോക്ഷമാണ് സോഷ്യൽ മീഡിയയിൽ കണ്ടത്.അതുകൊണ്ട്തന്നെ രജിത് പുറത്തുവന്നപ്പോൾ  അദ്ദേഹത്തെ കാണാൻ ജനങ്ങൾ തടിച്ചു കൂടി.കേരളത്തിൽ കൊറോണ പടർന്നു പിടിച്ചതിനെത്തുടർന്ന് പല നിരോധനങ്ങളും സർക്കാർ ഏർപ്പെടുത്തിയിരുന്നു.എന്നാൽ ഇന്നലെ രാത്രിയായിരുന്നു ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം എന്ന മുന്നറിയിപ്പുകൾ അവഗണിച്ച് രജിത് കുമാറിന് സ്വീകരണം എന്ന പേരിൽ നൂറോളം പേർ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. കൈകുഞ്ഞുങ്ങളുമായി പോലുമെത്തിയവർ പൊലിസ് ഇടപെട്ടിട്ടും പിരിഞ്ഞു പോയില്ല.  ഇതോടെയാണ് ഇവർക്കെതിരെ കേസെടുത്തത്.

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും സംഘം ചേർന്നുള്ള എല്ലാ വിധ പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ്  പറഞ്ഞു.

about rajith kumar

Vyshnavi Raj Raj :