മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു പോകുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ല;താനും അത് ചെയ്തിട്ടുണ്ടന്ന് രജിഷ!

ബോളിവുഡ് നടന്‍ സുശാന്ത് സിങിന്റെ മരണത്തിന് പിന്നാലെയാണ് മാനസികാരോഗ്യം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്.

ഇപ്പോഴിതാ നടി രജിഷ വിജയനാണ് ഇതേക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവച്ചിരിക്കുന്നത്. മനസ്സും ശരീരത്തിന്റെ ഭാഗമാണെന്നും മറ്റേതൊരു അവയവത്തിന് ചികിത്സ വേണ്ടിവരുന്നതുപോലെ ചിലസമയത്ത് മനസ്സിനും പരിഗണന ആവശ്യമാണെന്ന് നടി പറയുന്നു. മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തു പോകുന്നതില്‍ ലജ്ജിക്കേണ്ട കാര്യമില്ലെന്നും താനും അത് ചെയ്തിട്ടുണ്ടെന്നും രജിഷ തുറന്നുപറഞ്ഞു. ഒരു വിദഗ്ധന് ഇക്കാര്യത്തില്‍ തീര്‍ച്ചയായും സഹായിക്കാന്‍ കഴിയുമെന്നാണ് നടിയുടെ അഭിപ്രായം.

about rajisha

Vyshnavi Raj Raj :