രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് രജനികാന്ത്!

ഡല്‍ഹിയിലെ കലാപങ്ങളിലെ വര്‍ഗീയ അക്രമത്തെ അപലപിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് തമിഴ് മന്നൻ രജനികാന്ത്.രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏത് പങ്കും വഹിക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ പ്രതികരണം.ദില്ലി കലാപത്തെ അപലപിച്ചുകൊണ്ട് നേരത്തെ തന്നെ രജനീകാന്ത് രം​ഗത്തെത്തിയിരുന്നു.കേന്ദ്രത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇതിനെ പിന്നാലെയാണ് എനഗ്നെ ഒരു പ്രതികരണം താരം നടത്തുന്നത്.

“രാജ്യത്തിന്റെ സമാധാന നിലനിര്‍ത്താന്‍ ഏത് പങ്ക് വഹിക്കാനും ഞാന്‍ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു,” രജനീകാന്ത് ട്വീറ്റ് ചെയ്തു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്‍റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്. ദില്ലി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേ​ഹം പറഞ്ഞിരുന്നു.

about rajanikanth

Vyshnavi Raj Raj :