ഇനി വയ്യ; രാഷ്ട്രീയത്തിലേക്കില്ല; കാരണം പ്രായാധിക്യവും കോവിഡുമെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്

സൂപ്പര്‍ താരം രജനികാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങില്ലെന്ന് സൂചന. പ്രായാധിക്യവും കൊവിഡും കാരണം രാഷ്ട്രീയ പ്രവേശനത്തെപ്പറ്റി രജനികാന്ത് പുനര്‍വിചിന്തനം നടത്തുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവരം സംബന്ധിച്ച്‌ ആരാധകക്കൂട്ടമായ രജനി മക്കള്‍ മന്‍ട്രത്തിന് രജനി കുറിപ്പ് നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ നടന്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. ടൈം ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

“പൂര്‍ണമായി അദ്ദേഹം രാഷ്ട്രീയ പ്രവേശനത്തെ നിരാകരിച്ചിട്ടില്ല. ‘രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എങ്കില്‍ പാര്‍ട്ടി ജനുവരി 15നു മുന്‍പ് രൂപീകരിക്കുകയും ഡിസംബറില്‍ എന്‍്റെ തീരുമാനം അറിയിക്കുകയും വേണം. ഞാന്‍ തീരുമാനം ആരാധകര്‍ക്ക് വിടുകയാണ്. ഞാന്‍ എന്ത് ചെയ്യണമെന്ന് അവര്‍ പറയട്ടെ’ എന്നായിരുന്നു അദ്ദേഹം നല്‍കിയ കുറിപ്പില്‍ ഉണ്ടായിരുന്നത്. അടുത്ത സുഹൃത്തുക്കളില്‍ നിന്നും മറ്റും അഭിപ്രായം അറിയാനാണ് ആദ്യം ഈ കുറിപ്പ് അദ്ദേഹം നല്‍കിയത്. ബിജെപിയില്‍ നിന്ന് അദ്ദേഹത്തിന് നല്ല സമ്മര്‍ദ്ദമുണ്ട്. ചിലപ്പോള്‍ ആ സമ്മര്‍ദ്ദത്തില്‍ നിന്ന് രക്ഷ നേടാനോ ബിജെപി എഐഎഡിഎംകെയുമായി സഖ്യത്തിലാവാനോ ഉള്ള ഒരു വഴിയായിരിക്കാം ഇത്. അദ്ദേഹത്തിന്‍്റെ ആരോഗ്യനില പരിഗണിക്കുമ്ബോള്‍ ഇപ്പോ രാഷ്ട്രീയ പ്രവേശനം നടത്താന്‍ ആവശ്യപ്പെടുന്നത് മാനുഷികമല്ല.”- ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

2017 ഡിസംബര്‍ 31നാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചത്. അടുത്തിടെ നടന്‍ കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് രജനികാന്ത് അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് അതേപ്പറ്റി പിന്നീടൊന്നും അറിഞ്ഞിട്ടില്ല.

about rajanikanth

Vyshnavi Raj Raj :