അമേരിക്കയിലെ പ്രമുഖ മെറ്റല്‍ ബാന്‍ഡായ ‘പവര്‍ ട്രിപ്പിന്റെ’ പ്രധാന ഗായകന്‍ റൈലി ഗെയില്‍ അന്തരിച്ചു . 34 വയസ്സായിരുന്നു . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഗെയിലിന്റെ ബന്ധുക്കള്‍ ബാന്‍ഡിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മരണവിവരം പുറത്തു വിട്ടത് .
ഞങ്ങളുടെ പ്രിയ സഹോദരനും ബാന്‍ഡിന്റെ പ്രധാന ഗായകനുമായ റൈലി ഗെയില്‍ അന്തരിച്ചു എന്ന വാര്‍ത്ത വളരെ സങ്കടത്തോടെ നിങ്ങളെ അറിയിക്കുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . എന്നാല്‍ മരണ കാരണം എന്താണെന്ന് പരാമര്‍ശിച്ചിട്ടില്ല . ആരാധകരോട് അവരുടെ പ്രിയ താരത്തിന്റെ ഓര്‍മ്മകള്‍ ലോകത്തോട് പങ്കുവെക്കണമെന്നും ട്വീറ്റില്‍ പറയുന്നു .
about raini gane