ഒരു കാലത്ത് മലയാള സിനിമയിലെ യുവതലമുറയുടെ ചങ്കിടിപ്പായിരുന്നു റഹ്മാൻ. ‘കൂടെവിടെ എന്ന ചിത്രത്തിൽ നിന്നും തുടങ്ങി പിന്നിട് അങ്ങോട്ട് മലയാള സിനിമയിൽ മുൻനിര നായകനായി മാറി.ശേഷം തെലുങ്ക്,തമിഴ്,കന്നഡ,ഭാഷകളിലും സജീവ സാന്നിധ്യമായി.റഹ്മാൻ ഇപ്പോഴും അഭിനയ ലോകത്ത് തുടരുകയാണ്.

തന്റെ മുൻകാല നായികമാരായ നദിയ മൊയ്തു, അംബിക, രാധ, രാധിക, മേനക, സുമലത, സ്വപ്ന, ഖുശ്ബു, സരിത എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് റഹ്മാൻ തന്റെ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ഈയടുത്തു ഹൈദരാബാദിൽ തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുടെ വീട്ടിൽ നടന്ന എൺപതുകളുടെ താരങ്ങളുടെ ഒത്തുചേരലിൽ നിന്നുള്ള ചിത്രങ്ങളാണവ.
1980 കളിലെ താരങ്ങളുടെ സൗഹൃദകൂട്ടായ്മയാണ് ‘ക്ലാസ് ഓഫ് 80’. സുഹാസിനിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ഈ കൂട്ടായ്മ എല്ലാ വര്‍ഷവും ഒത്തുകൂടാറുണ്ട്. ഓരോ സംഗമത്തിലും ഡ്രസ് കോഡ് ഉണ്ടാവാറുണ്ട്. ഇത്തവണ കറുപ്പായിരുന്നു ഡ്രസ് കോഡ്.
about rahman