രാജമൗലിയുടെ ആർ ആർ ആർ എവിടെ;എന്താണ് സംഭവിക്കുന്നത് എന്ന് ആരാധകർ!

ഒരൊറ്റ ചിത്രംകൊണ്ട് പലരുടെയും ജീവിതം മാറ്റിമറിച്ച ചിത്രമായിരുന്നു ബാഹുബലി.എസ് എസ് രാജമൗലിയുടെ ഏറ്റവും മനോഹരമായ നേട്ടമായിരുന്നു ആ ചിത്രം.ചിത്രത്തിന് ശേഷം വളരെ വലിയ ആരാധക പിന്തുണയാണ് ചിത്രത്തിൽ അണിനിരന്ന ഓരോർത്തക്കും ലഭിച്ചിരുന്നത്.ഏറെ ആരാധകരാണ് ചിത്രത്തിന് ഇന്നും ഉള്ളത്.കൂടുതലായും ഈ ചിത്രം പ്രഭാസ് എന്ന നടനെ ആയിരുന്നു ഉയർത്തിയത്.ഇപ്പോഴിതാ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ .പ്രേക്ഷകർ ഒന്നടങ്കം ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.ചിത്രത്തിനെ കുറിച്ചുള്ള വാർത്തകളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വലിയ സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു.

ജൂനിയർ എന്‍ ടി ആര്‍, രാം ചരണ്‍, അജയ് ദേവഗണ്‍, അലിയ ഭട്ട്,തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് ആർ ആർ ആർ.വലിയ താര നിര അണിനിരക്കുന്നത് കൊണ്ടുതന്നെ ചിത്രത്തിന് തുടക്കം മുതലേ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഈ വര്ഷം അവസാനത്തിൽ ചിത്രം എത്തുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്.എന്നാൽ നിരാശയാണ് വാർത്ത,ഈ വർഷമോ അടുത്തവർഷമോ എത്തില്ല എന്നാണ് അറിയുന്നത്.2021 ജനുവരിലേക്കാണ് ആർ ആർ ആർ എന്ന ചിത്രം എത്തുന്നത് എന്നാണ് അറിയുന്നത്.ഷൂട്ടിങ് തുടങ്ങി ഇത്ര കാലമായിട്ടും ഇതുവരെ രണ്ടാം ഘട്ട ഷെഡ്യൂള്‍ വരെ മാത്രമേ ചിത്രത്തിന്റെ ചിത്രീകരണം എത്തിയിട്ടുള്ളൂ. താരങ്ങളുടെ ഡേറ്റ് ഒത്തുപോവാത്തതാണ് പ്രധാന പ്രശ്‌നം. കോമ്പിനേഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുമ്പോള്‍ ദിവസങ്ങളും മാസങ്ങളും കൊല്ലങ്ങളും കടന്നു പോവുന്നു.

താരങ്ങളുടെയടെയെല്ലാം ഡേറ്റ് പ്രശ്‌നം വന്ന സാഹചര്യത്തില്‍ ഷൂട്ടിങ് തത്കാലം നിര്‍ത്തിവച്ച് ലണ്ടനിലേക്ക് പോവുകയാണ് രാജമൗലി. ബാഹുബലി ഒന്നാം ഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്രീനിങില്‍ പങ്കെടുത്ത് മടങ്ങി വന്ന ശേഷമാണ് ഇനി അടുത്ത ഘട്ട ഷൂട്ടിങ്. സ്വാതന്ത്ര സമര സേനാനികളുടെ കഥ പറയുന്ന ചിത്രമാണ് ആര്‍ ആര്‍ ആര്‍. ബ്രീട്ടീഷുകാര്‍ക്കെതിരെ പൊരുതിയ തെലുങ്കറില്‍ പ്രധാനിയായ അല്ലൂരി സീത രാമരാജു എന്നദ്ദേഹത്തിന്റെ പോരാട്ടങ്ങളാണ് ചിത്രം. രാം ചരണാണ് സീത രാനരാജുവായി എത്തുന്നത്.വളരെ ഏറെ ആകാംക്ഷ വെക്കുന്ന ചിത്രം വളരെ ഏറെ നീണ്ടു എന്ന സങ്കടത്തിലാണ് ആരാധകർ.

about R R R movie

Sruthi S :