ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന് അവതാരക,ഇരുവരും ചുംബിച്ചു;പക്ഷെ ലിപ്സ്റ്റിക് പണി കൊടുത്തു;വീഡിയോ കാണാം!

ഏറ ചർച്ചചെയ്ത വിവാഹങ്ങളിൽ ഒന്നായിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകനായ നിക് ജോനാസിന്റെയും. വിവാഹ ശേഷമുള്ള ജീവിതവും പ്രണയവുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോൾ പ്രിയങ്കയുടെയും നിക്കിന്റെയും ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലോസ് ആഞ്ചൽസിലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയിൽ വച്ചാണ് സംഭവം.

റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപ് പ്രിയങ്ക നിക് ജോനാസിന് പ്രണയ ചുംബനം നൽകിയത്. ടെലിവിഷൻ അവതാരകയുടെ ആഗ്രഹപ്രകാരമാണ് ഇരുവരും ചുംബിച്ചത്ആ.ആരാധകർക്കു വേണ്ടി പരസ്പരം ചുംബിക്കൂ എന്ന് ടെലിവിഷൻ അവതാരക ആവശ്യപെട്ടു.ഇരുവരും ചുംബിക്കുകയും ചെയ്തു. ഇതിനിടെ പ്രിയങ്കയുടെ ലിപ്സ്റ്റിക് നിക് ജോനാസിന്റെ മുഖത്തു പറ്റി. തുടർന്ന് പ്രിയങ്ക തന്നെ ചുവപ്പു നിറമുള്ള ലിപ്സ്റ്റിക് നിക്കിന്റെ മുഖത്തു നിന്നും തുടച്ചു നീക്കുന്നതും വിഡിയോയിൽ കാണാം. എന്തായാലും മാദ്ധ്യമങ്ങൾക്ക് മുന്നിൽ ഇരുവരും ചുംബിച്ചപ്പോൾ പറ്റിയ അബദ്ധത്തിന്റെ വിഡിയോ ആണ് എപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.ഗോൾഡൻ ഗ്ലോബ് പുരസ്കാര വേദിയുടെ റെഡ് കാർപ്പറ്റിലേക്ക് എത്തുന്നതിനു മുൻപായിരുന്നു ഈ വൈറൽ ചുംബനം.

ബോളിവുഡിന്റെ സ്വന്തം താര സുന്ദരിയാണ് പ്രിയങ്ക ചോപ്ര.താരത്തിന്റെ ചിത്രങ്ങൾക്കൊക്കെയും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ എന്നും ചർച്ച വിഷയമാണ്.ഒരുപാട് വിവാദങ്ങളും ചർച്ചയുമായതാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോണാസും തമ്മലുള്ള വിവാഹം . ഇപ്പോൾ വിവാഹ ശേഷം രണ്ടാളും അതീവ സന്തുഷ്ടരായി യാത്രകളുമൊക്കെയായ് കഴിയുകയാണ്.വിവാഹ ശേഷം ഇരുവരുടെയും വിശേഷങ്ങളറിയാൻ ഏവർക്കും വളരെ താൽപര്യമാണ് അതുപോലെ തന്നെ താരങ്ങൾ ചിത്രങ്ങളൊക്കെ പങ്കുവെക്കാറുമുണ്ട്. ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെയും പോപ് ഗായകൻ നിക് ജൊനാസിന്റെയും ജീവിതത്തിലെ ചെറിയെ വിശേഷങ്ങൾ പോലും ആരാധകർക്ക് ആഘോഷമാണ്. രണ്ടു സംസ്കാരങ്ങളിൽ നിന്നുള്ളവരായാതിനാൽ ഏറെ കൗതുകത്തോടെയാണ് പാപ്പരാസികളും ഇവരെ നോക്കുന്നത്.

about priyanka chopra and nick jonas

Vyshnavi Raj Raj :