പ്രിയങ്ക ചോപ്രയുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്!

ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഉൾപ്പടെയുള്ള നിരവധി നടിമാരുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍.യുഎസിലെ വമ്ബന്‍ മീഡിയ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് ലോ ഫേം ഹാക്ക് ചെയ്യപ്പെട്ടതാണ് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ വിവരം ചോരാന്‍ കാരണമായത്. പ്രിയങ്കയെ കൂടാതെ ലേഡി ഗാഗ, മഡോണ, നിക്കി മിന്‍ജല്‍, ബ്രൂസ് സ്പ്രിങ്സ്റ്റീന്‍ ഉള്‍പ്പടെ നിരവധി പേരുടെ വ്യക്തിവിവരങ്ങളാണ് ഹാക്കര്‍മാര്‍ കൈക്കലാക്കിയത്.

ക്രിസ്റ്റിന്‍ അഗ്യുലേറ. മരിയ കാരെ, ജെസിക സിംപ്‌സണ്‍, നവോമി കാംപ്‌ബെല്‍, റോബര്‍ട്ട് ഡി നിരോ, സോഫിയ വെര്‍ഗാര, സ്‌പൈക് ലീ തുടങ്ങിയ നിരവധി പേരുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ട്. വമ്ബന്‍ കമ്ബനികളായ ഡിസ്‌കവറി, ഫേയ്‌സ്ബുക്ക്, എച്ച്‌ബിഒ, എംടിവി. എന്‍ബിഎ എന്റര്‍ടെയിന്‍മെന്റ്, ഇഎംഐ മ്യൂസിക് ഗ്രൂപ്പ്, സാംസങ്, സോണി തുടങ്ങിയവരും ഇവരുടെ ക്ലൈന്റ്്‌സാണ്. വിവരചോര്‍ച്ചയെക്കുറിച്ച്‌ പ്രതികരിക്കാന്‍ കമ്ബനി തയാറായിട്ടില്ല.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്രബ്മാന്‍ ഷയര്‍ മെസലസ് ആന്‍ഡ് സാക്‌സ് (ജിഎസ്‌എം ലോ ഡോട്ട് കോം) എന്ന കമ്ബനിയില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. കമ്ബനിയില്‍ നിന്ന് 756 ജിബി ഡാറ്റയാണ് മോഷ്ടിക്കപ്പെട്ടത്. ഇതില്‍ താരങ്ങളുടെ അഡ്രസും ഫോണ്‍ നമ്ബറുകളും ഇമെയില്‍ അഡ്രസും പുറത്തുവിടാനാവാത്ത കരാറുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് വിവരം. ആര്‍ എവിള്‍ മാല്‍വെയര്‍ ഉള്‍പ്പെടുന്ന റാന്‍സംവെയര്‍ അറ്റാക്കാണ് ഉണ്ടായത്.

about priyanka chopra

Vyshnavi Raj Raj :