അവാർഡ് ദാന ചടങ്ങിലെ റെഡ് കാർപെറ്റിൽ തിളങ്ങി പ്രിയങ്കയും നിക്കും

ബോളിവുഡ് പ്രേക്ഷകരുടെ സ്വന്തം താരമാണ് പ്രിയങ്ക ചോപ്ര.നടിയുടെ ചിത്രത്തിനെല്ലാം വലിയ പിന്തുണയാണ് ആരാധകർ നൽകുന്നത് മാത്രമല്ല പ്രിയങ്കയും വിക്കിയും തമ്മിലുള്ള പ്രണയവും വിവാഹവുമൊക്കെ സോഷ്യൽ മീഡിയ വലിയ രീതിയിൽ ചർച്ച ചെയ്തതുമാണ്.ഇപ്പോഴിതാ കഴിഞ്ഞ ദിവസം നടന്ന “2020 ഗോൾഡൻ ഗ്ലോബ് അവാർഡ് ദാന” പരിപാടിയിൽ കിടിലൻ ലുക്കിലാണ് പ്രിയങ്ക ചോപ്രയും-നിക് ജൊനാസും എത്തിയത്.പല അഭിനേതാക്കളും മറ്റും ചടങ്ങിൽ എത്തിയെങ്കിലും,അവാർഡിനു ‘റെഡ് കാർപെറ്റിൽ’ ശ്രദ്ധേയമായത് പ്രിയങ്ക-നിക് ദമ്പതികളായിരുന്നു.

ചടങ്ങിലെ ഏറ്റവും കൂടുതൽ ക്യാമറ കണ്ണുകൾ പതിച്ച ദമ്പതികൾ ഇവരായിരുന്നു കൂടാതെ ഇത്തവണ പ്രിയങ്കയ്ക്ക് കുറച്ച് പ്രത്യകതയും ഉണ്ടായിരുന്നു അതിനു കാരണമായത് “ക്രിസ്റ്റീന ഒട്ടാവിയാനോ”ഒരുക്കിയ പിങ്ക് നിറമുളള വസ്ത്രമായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തത് അതിനാൽ തന്നെ അതിസുന്ദരിയായിരുന്നു താരം.കൂടാതെ വസ്ത്രത്തിനൊപ്പം അതിനു ഇണങ്ങുന്ന ഡയമണ്ട് നെക്ലേസും സിംപിൾ സ്റ്റഡുമായിരുന്നു പ്രിയങ്ക അണിഞ്ഞത്.ഇപ്പോൾ തിരഞ്ഞെടുത്ത 2020 ലെ “ഗോൾഡൻ ഗ്ലോബ്” പുരസ്കാരങ്ങൾ എത്തിയപ്പോൾ “ജോക്കര്‍” എന്ന സിനിമയില്‍ ശ്രദ്ധേയ പ്രകടനം കാഴ്ച വച്ച “ഹാക്ക്വിന്‍ ഫീനീക്‌സ്” മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ജൂഡി എന്ന ചിത്രത്തിലെ അഭിനയത്തിന് റീനി സെല്‍വെഗറെ മികച്ച നടിയായി തിരഞ്ഞെടുത്തു.

അതിനൊപ്പം തന്നെ തിരഞ്ഞെടുത്ത മ്യൂസിക്കല്‍ കോമഡി വിഭാഗത്തില്‍ ‘വണ്‍സ് അപ്പ് ഓണ്‍ എ ടൈം ഇന്‍’ ഹോളിവുഡിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.ഒപ്പം ‘സാം മെന്‍ഡസ്’ സംവിധാനം ചെയ്ത ‘1917’ ആണ് മികച്ച സിനിമ. എച്ച്ബിഒയുടെ ‘ചെര്‍നോബി’ലാണ് മികച്ച ടെലിവിഷന്‍ സീരീസ്. ചലച്ചിത്ര-ടെലിവിഷന്‍ രംഗത്തെ മികച്ച നേട്ടങ്ങൾക്ക് ഹോളിവുഡ് ഫോറിന്‍ പ്രസ് അസോസിയേഷന്‍ നല്‍കുന്ന പുരസ്‌കാരമാണ് “ഗോള്‍ഡന്‍ ഗ്ലോബ്” അവാര്‍ഡ്.

about priyanka chopra

Noora T Noora T :