മലയാളത്തില്‍ ഒരു നിര്‍മ്മാതാവും എന്നെ വിളിക്കാതിരുന്ന സമയം;പിന്നിട് സംഭവിച്ചത്;വെളിപ്പെടുത്തലുമായി പ്രിയദർശൻ!

മലയാള സിനിമക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ . കുടുംബ ചിത്രങ്ങളാണ് കൂടുതലും. എന്നാൽ മസാലയൊന്നും അദ്ദേഹത്തിന്റെ സിനിമകളിൽ പ്രതീക്ഷിക്കണ്ട .മലയാളികൾക്ക് അഭിമാന സിനിമകൾ സമ്മാനിച്ച സംവിധായകനാണ് പ്രിയദർശൻ . ഒട്ടേറെ ചിത്രങ്ങൾ വിവിധ ഭാഷകളിലായി പ്രിയദർശൻ ചെയ്തിട്ടുണ്ട്. ഇപ്പോൾ മലയാളത്തിൽ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം എന്ന ചിത്രമാന് മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ചെയ്തിരിക്കുന്നത്.മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന സംവിധായകനാണ് പ്രിയദർശൻ. ഒരുപാട് നല്ല സിനിമകൾ സിനിമാപ്രേമികൾക്ക് സമ്മാനിച്ച ഇന്ത്യയിലെ മികച്ച സംവിധായകന്മാരിലൊരാളാണ് അദ്ദേഹം. സിനിമയുടെ തുടക്ക കാലത്ത് മാനസികമായി തകര്‍ന്നു പോയ ഒരു സംഭവത്തെക്കുറിച്ച്‌ വ്യക്തമാക്കുകയാണ് അദ്ദേഹം.

ജീവിതത്തിലെ അഹന്ത ഇല്ലാതാക്കിയത് സിനിമയില്‍ നിന്ന് കിട്ടിയ പരാജയങ്ങള്‍ ആണെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. സിനിമാ കരിയറില്‍ വലിയ നിലയില്‍ നിന്നിട്ട് അതെ പോലെ താഴെ പോയ അനുഭവം ഉണ്ടായത് കൊണ്ട് അഹങ്കാരം എന്നത് തനിക്ക് ഒരിക്കലും ഇല്ലെന്നു എവിടെയും പറയാന്‍ കഴിയുമെന്നും പ്രിയദര്‍ശന്‍ പറയുന്നു.

‘രണ്ടു കാര്യങ്ങള്‍ എനിക്ക് അന്തസോടെ ആരോടും പറയാം എനിക്ക് ശത്രുക്കളില്ല, അഹങ്കാരവുമില്ല. എന്റെ സിനിമാ ജീവിതത്തില്‍ മൂന്ന്‍ പ്രാവശ്യം എന്റെ പീക്കില്‍ നിന്ന് എന്റെ കരിയര്‍ താഴോട്ടു പോയിട്ടുണ്ട്. ചിത്രം എന്ന സൂപ്പര്‍ ഹിറ്റ് സിനിമ കഴിഞ്ഞു എനിക്ക് കടത്തനാടന്‍ അമ്ബാടി പോലെയുള്ള ചില സിനിമകള്‍ മോശമായി വന്നു, ഇത് പോലെ എനിക്ക് ബോളിവുഡിലും സംഭവിച്ചു. പിന്നീട് മലയാളത്തില്‍ കിലുക്കവും ബോളിവുഡില്‍ ഹംഗാമ എന്ന ചിത്രവും വീണ്ടും ഉയര്‍ച്ച നല്‍കി. മലയാളത്തില്‍ ഒരു നിര്‍മ്മാതാവും എന്നെ വിളിക്കാതിരുന്ന സമയം ഉണ്ടായിട്ടുണ്ട്. ആ സമയം ഞാന്‍ തെന്നിന്ത്യയിലെ മറ്റു ഭാഷകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മലയാളത്തില്‍ ഞാന്‍ പരാജയങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയ സിനിമയായിരുന്നു ചിത്രം. പിന്നീട് എനിക്ക് തുടര്‍ച്ചയായി ഹിറ്റുകള്‍ ചെയ്യാന്‍ കഴിഞ്ഞു’.

‘അങ്ങനെ സിനിമയില്‍ നിന്ന് കിട്ടിയ പ്രഹരം എനിക്ക് ഒരു കാര്യം ഇല്ലാതാക്കി അഹങ്കാരം. ഇനിയും എപ്പോഴും ഇത് സംഭവിക്കാം എന്നുള്ള നല്ല ബോധ്യമുള്ളത് കൊണ്ട് അഹങ്കാരം എന്നതിനെ ഞാന്‍ എന്നേന്നുക്കുമായി ദൂരെ ഉപേക്ഷിച്ചു’.

about priyadarshan

Noora T Noora T :