കൊറോണ പടർന്നു പിടിച്ച ഈ സാഹചര്യത്തിൽ ലോകമെമ്പാടും സിനിമകളുടെ ചിത്രീകരണവും പ്രദര്‍ശനവും നിർത്തിവെച്ചിരിക്കുകയാണ്.എന്നാൽ രാജ്യത്തിന് പുറത്ത് ചിത്രീകരിക്കുന്ന മലയാളത്തിലെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണം തുടരുമെന്നാണ് വാർത്തകൾ വരുന്നത്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ ശേഷിക്കുന്ന ഷെഡ്യൂളുകള്‍ ജോര്‍ദാനില്‍ തുടരുമെന്നാണ് സൂചന.ചിത്രീകരണത്തിനായി സംവിധായകന്‍ ബ്ലെസ്സി ജോര്‍ദാനിലേയ്ക്ക് പുറപ്പെട്ടു.
ആടുജീവുതത്തിന്റെ ചിത്രീകരണം ഉടന്‍ തന്നെ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ പല ഇടങ്ങളിലായാണ് ചിത്രീകരണം നടക്കുക. ഓഗസ്റ്റ് വരെയാണ് നിലവില്‍ ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്. തുടര്‍ച്ചയായ ഷെഡ്യൂളുകളില്‍ ആയിരിക്കില്ല ചിത്രീകരണം.ബ്ലെസി ഒരു പ്രമുഖമാധ്യമത്തോട് പറഞ്ഞത് ഇങ്ങനെ. അള്‍ജീരിയ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ടാകും. അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും ചിത്രത്തിലോ നോവലിലോ അത്തരം കഥാപാത്രങ്ങളോ ഇല്ലെന്നും ബ്ലെസി വ്യക്തമാക്കി. 2021 ലാണ് ചിത്രം റിലീസിനെത്തുക.
about prithviraj movie adu jeevitham