ക്ലാസ് കട്ട് ചെയ്തു ‘കാമസൂത്ര’ പോലെയുള്ള സിനിമകള്‍ പോയി കണ്ടിട്ടുണ്ട്,എല്ലാ തരികിട പരിപാടികളും കയ്യില്‍ ഉണ്ടായിരുന്നു!

അഭിനയ മികവുകൊണ്ട് മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് പൃഥ്വിരാജ്.ഇപ്പോൾ സംവിധാനത്തിലും നിർമ്മാണത്തിലും ചുവടുവെച്ചിരിക്കുകയാണ് താരം.മോഹൻലാലിനെ മുഖ്യ കഥാപാത്രമാക്കി പുറത്തിറക്കിയ ലൂസിഫർ മികച്ച വിജയം നേടിയതോടെ പൃഥ്വിരാജിന്റെ കാരിയറിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമായിരിക്കുകയാണ്.ഇപ്പോളിതാ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിൽ തന്റെ സ്കൂള്‍ കാലഘട്ടത്തെക്കുറിച്ചും തന്റെ ഇംഗ്ലീഷ് ഭാഷയെക്കുറിച്ചും പങ്കുവെക്കുകയാണ് താരം.

‘ഞാന്‍ സൈനിക് സ്കൂളിലാണ് പഠിച്ചത്. എന്റെ അമ്മയും അച്ഛനും എന്നോട് ചെയ്ത വലിയ ഒരു ചതിയാണത്. ടീച്ചര്‍മാരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥി ഒന്നുമായിരുന്നില്ല ഞാന്‍. എല്ലാ തരികിട പരിപാടികളും കയ്യില്‍ ഉണ്ടായിരുന്നു. സൈനിക് സ്കൂളില്‍ ആയതു കൊണ്ട് കുറച്ചു സ്ട്രിക്റ്റ് ആയിരുന്നു, എന്നാലും ക്ലാസ് കട്ട് ചെയ്തു ‘കാമസൂത്ര’ പോലെയുള്ള സിനിമകള്‍ പോയി കണ്ടിട്ടുണ്ട്.

‘ഇംഗ്ലീഷിന്റെ കാര്യത്തില്‍ എന്നെയും അനൂപ്‌ മേനോനെയും ശശി തരൂരിനെയും ആളുകള്‍ താരതമ്യപ്പെടുത്തി സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അനൂപ്‌ എന്റെ സുഹൃത്താണ്. പക്ഷെ ശശി തരൂര്‍ സാറിന്റെയും എന്റെയും ഇംഗ്ലീഷുമായി ഒരിക്കലും താരതമ്യപ്പെടുത്തി ദയവു ചെയ്തു സംസാരിക്കരുത്. കാരണം അദ്ദേഹം ഇംഗ്ലീഷ് ഭാഷയിലൊക്കെ അത്രത്തോളം പ്രാവിണ്യമുള്ള വ്യക്തിയാണ്. എത്രയോ രാജ്യങ്ങളില്‍ പോയി മനോഹരമായ ഇംഗ്ലീഷ് പ്രസംഗങ്ങള്‍ നടത്തുന്ന അദ്ദേഹത്തെ വെച്ച്‌ പത്താം ക്ലാസും ഗുസ്തിയും കഴിഞ്ഞ എന്നെ കമ്ബയര്‍ ചെയ്യരുതെന്നും പൃഥ്വിരാജ് പറയുന്നു.

about prithviraj

Vyshnavi Raj Raj :