പൃഥ്വിരാജ് വില്ലനായി അഭിനയിച്ച് 2024-ൽ പുറത്തിറക്കിയ ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടെ മിയാൻ. ചിത്രത്തിൽ അക്ഷയ് കുമാറും ടൈഗർ ഷ്രോഫിനുമായിരുന്നു നായകന്മാർ. അടുത്തകാലങ്ങളിൽ ബോളിവുഡ് സിനിമകളിൽ വൻ പരാജയം ഏറ്റുവാങ്ങിയ സിനിമയായിരുന്നു ഇത്. ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ച കഥാപാത്രം നിരവധി ട്രോളുകളിലും നിറഞ്ഞു. 350 കോടി മുതൽമുടക്കിയാണ് ചിത്രം നിർമ്മിച്ചത്. എന്നാൽ സിനിമ പരാജയം ഏറ്റുവാങ്ങിയതോടെ നിർമ്മാണ കമ്പനിയുടെ അവസ്ഥ ഇപ്പോൾ ദയനീയമാണ്.
ഇപ്പോഴിതാ പൂജാ എൻ്റർടൈൻമെൻ്റ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന വാർത്തകളാണ് പുറത്ത് വരുന്നത്. 200 കോടിയോളം രൂപയുടെ കടമാണ് അദ്ദേഹത്തിന് വീട്ടാനുള്ളത്. അതിനാൽ നിലവിൽ കടബാധ്യതയെ തുടർന്ന് പ്രൊഡക്ഷൻ ഹൗസിന്റെ ഉടമയായ വാഷു ഭഗ്‌നാനി പൂജാ എൻ്റർടെയ്ൻമെൻ്റിന്റെ ഏഴ് നിലകളുള്ള ഓഫീസ് വിറ്റെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സ്ഥലം വാങ്ങിയ ബിൽഡർ ആരെന്നോ വിറ്റ തുകയെക്കുറിച്ചോ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ഇപ്പോൾ കിട്ടുന്ന വിവരം അനുസരിച്ച് സ്ഥലം വാങ്ങിയ ബിസിനസുകാരൻ കെട്ടിടം പൊളിച്ച് ആ പ്ലോട്ടിൽ ഒരു ആഡംബര പാർപ്പിട പദ്ധതി സൃഷ്ടിക്കുമെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കൂടാതെ, പ്രൊഡക്ഷൻ ഹൗസ് അതിന്റെ 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിടുകയും ഓഫീസ് ബേസ് ജുഹുവിലെ രണ്ട് റൂമുകൾ ഫ്ലാറ്റിലേക്ക് മാറ്റുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. മാത്രമല്ല ബഡേ മിയാൻ ഛോട്ടേ മിയാന്റെ പരാജയത്തിന് ശേഷമാണ് പിരിച്ചുവിടൽ.