മോഹന്‍ലാലിന്റെ ചിത്രം വെച്ച്‌ ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്!

പൃഥ്വിരാജിനെ നായകനാക്കി ആഷിഖ് അബു ‘വാരിയംകുന്നന്‍’ എന്ന ചിത്രം പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് വലിയ വിമർശനമാണ്.ഇപ്പോളിതാ പൃഥ്വിരാജിന്റെ രൂപം വച്ച്‌ ഭാവനയില്‍ മെനഞ്ഞെടുത്ത പോസ്റ്ററുകളുമായി ‘തള്ളുകള്‍’ പുറപ്പെടുവിക്കുന്ന പ്രവണക്കെതിരെ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?.പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.കുഞ്ഞാലിമരക്കാറായി ആ മഹാനടന്‍ പരകായപ്രവേശം നടത്തിയപ്പോള്‍ മോഹന്‍ലാലിന്റെ ചിത്രം വെച്ച്‌ ബോഡിഷെയിമിംങ്ങ് നടത്തിയ പുരോഗമന നവ സിനിമ വാദികളാണ് ഒരു പടം അനൗണ്‍സ് ചെയ്തപ്പോളെ പുതിയ തള്ളുകളുമായി ഇറങ്ങിയിരിക്കുന്നത്.
കുഞ്ഞാലിമരക്കാറും വാരിയംകുന്നത്ത് കുഞ്ഞഹമ്മദും രണ്ടും പേരും ബ്രീട്ടിഷുകാരോട് പൊരുതി രക്തസാക്ഷികളായ ധീര ദേശാഭിമാനികളായിരുന്നു.ഈ രണ്ടും സിനിമയും ചെയ്യുന്ന സംവിധായകരുടെ രാഷ്ട്രീയമാണ് നിങ്ങള്‍ വിലയിരുത്തുന്നതെങ്കില്‍ നിങ്ങള്‍ കലയുടെ രാഷ്ട്രീയത്തെ അംഗീകരിക്കാത്തവരാണ്. സിനിമയെ കലകാരന്റെ ആവിഷക്കാര സ്വതന്ത്ര്യമായി കാണാന്‍ പഠിക്കുക.

about prithviraj

Vyshnavi Raj Raj :