ഈ കളി ഇന്നും ഇന്നലെയും തുടങ്ങിയതല്ല;വൈറലായി പൃഥ്വിരാജിൻറെ കോളേജ് മാഗസിനിലെ ചിത്രം!

മലയാള സിനിമയറുടെ അഭിമാനമാണ് പൃഥ്വിരാജ്. താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ വളരെ നല്ല നല്ല സ്വീകാര്യതയാണ് കിട്ടാറുള്ളത്.താരം ആദ്യമായി സംവിധാനം ചെയിത ചിത്രം വളരെ നല്ല വിജയം കൈവരിച്ച ചിത്രമായിരുന്നു. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു.അതും മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആയിരുന്നു ചത്രത്തിൽ അഭിനയിച്ചത്.താരം പലപ്പോഴും പലകാരണങ്ങളാലും സോഷ്യൽ മീഡിയിൽ വൈറലാകുന്ന നടനാണ് പൃഥ്വിരാജ്.ഇന്ന് യുവ തലമുറ വളരെ ഏറെ ഇഷ്ട്ടപെടുന്ന മുൻതാര നിരയിൽ നിൽക്കുന്ന താരം കൂടെയാണ്.പലപ്പോഴും മാറ്റ് താരങ്ങൾ മാതൃകയാക്കേണ്ട ഒരാൾകൂടെയെന്ന ചർച്ചയും സിനിമ ലോകത്തുണ്ട്.

പല തവണകളായി തന്റെ കഴിവ് തെളിയിച്ച നടനാണ് പൃഥ്വിരാജ്. ഒന്നിന് പിന്നാലെ ഒന്നൊന്നായി നേട്ടങ്ങള്‍ സ്വന്തമാക്കി മുന്നേറുകയാണ് പൃഥ്വിരാജ്. നന്ദനമെന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം അരങ്ങേറിയത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് തുടക്കം മുതലേ ലഭിച്ചത്. വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളുമായാണ് ഓരോ തവണയും താരം എത്തിയത്. വില്ലത്തരവും നായകവേഷവുമൊക്കെ ഈ താരത്തില്‍ ഭദ്രമായിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷയിലും താരം പ്രവേശിച്ചിരുന്നു.

ബോളിവുഡില്‍ നിന്നായാലും തമിഴിലെ വരവിലായാലും ആരാധകര്‍ സന്തോഷത്തിലായിരുന്നു വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുന്നതിനിടയിലായിരുന്നു മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞത്. അഭിനേതാവ്, ഗായകന്‍, നിര്‍മ്മാണം തുടങ്ങിയ മേഖലകളില്‍ മികവ് തെളിയിച്ചാണ് പൃഥ്വിരാജ് മുന്നേറുന്നത്. നിലപാടുകളിലെ വ്യത്യസ്തതയാണ് ഈ താരപുത്രനെ വ്യത്യസ്തനാക്കുന്നത്. ലൂസിഫറിലൂടെയായിരുന്നു പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയത്. വന്‍വിജയം നേടിയ ചിത്രത്തിന് പിന്നാലെയായി രണ്ടാം ഭാഗവുമായും താരം എത്തുമെന്നും അറിയിച്ചിരുന്നു. മോഹന്‍ലാലിന്റെ വീട്ടില്‍ വെച്ചായിരുന്നു എമ്പുരാന്‍രെ പ്രഖ്യാപനം നടന്നത്. പൃഥ്വിരാജിന്റെ പഴയകാല ചിത്രങ്ങളിലൊന്ന് സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍.

വാനോളമുയര്‍ത്തിയവരിലൊരാളായിരുന്നു താനെന്ന് പൃഥ്വിരാജ് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍. മികച്ച പ്രകടനങ്ങള്‍ കാഴ്ചവെച്ചവരുടെ ലിസ്റ്റിലാണ് 12 സിക്കാരനായ പൃഥ്വിരാജും ഇടംപിടിച്ചത്. പൃഥ്വിരാജ് എസിന്റെ പഴയകാല ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. കഴക്കൂട്ടത്തെ സൈനിക സ്‌കൂളിലായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും പഠിച്ചത്.

ഉണ്ടക്കണ്ണിയെ അന്നേ നെഞ്ചിലേറ്റിയ പൊടിമീശക്കാരന്‍രെ കഥ പറഞ്ഞ ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്, ലാല്‍ ജോസ് സംവിധാനം ചെയ്ത ക്യാംപസ് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഈ ചിത്രത്തിലെ ഡയലോഗുമായി ബന്ധപ്പെടുത്തിയും ചിത്രം പ്രചരിക്കുന്നുണ്ട്. പൃഥ്വിരാജും കാവ്യ മാധവനും മാത്രമല്ല ജയസൂര്യ, നരേന്‍, രാധിക, ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു.ബിരുദപഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു പൃഥ്വിരാജ് സിനിമയില്‍ അരങ്ങേറിയത്. വിദേശത്തെ പഠനത്തിനിടയില്‍ നാട്ടിലേക്കെത്തിയ താരപുത്രന്‍ തനിക്ക് അഭിനയത്തോട് താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കിയതോടെ ആ തീരുമാനത്തിന് മല്ലിക സുകുമാരനും പിന്തുണ അറിയിക്കുകയായിരുന്നു. അമ്മയുടെ പിന്തുണ കാരണമാണ് താന്‍ സിനിമയിലേക്കെത്തിയതെന്ന് പൃത്വി വ്യക്തമാക്കിയിരുന്നു. സ്‌കൂളിലും കോളേജിലുമൊക്കെയുള്ള പരിപാടിയില്‍ പങ്കെടുക്കുമ്പോഴെല്ലാം അദ്ദേഹം ഇതേക്കുറിച്ച് പറയാറുണ്ട്.

സുപ്രിയ മേനോനെയായിരുന്നു പൃഥ്വിരാജ് ജീവിതസഖിയാക്കിയത്. കാത്തിരിപ്പിനൊടുവിലായാണ് ഇവരുടെ ജീവിതത്തിലേക്ക് അലംകൃതയെന്ന അല്ലിയെത്തിയത്. അല്ലിയുടെ വരവിന്റെ സന്തോഷം പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു, പിറന്നാള്‍ ദിനത്തില്‍ മകളെക്കുറിച്ച് വാചാലരായും താരദമ്പതികള്‍ എത്തിയിരുന്നു. മകള്‍ ആരായിരിക്കരുത് എന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ ചിന്തിക്കുന്നുള്ളൂവെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

about prithiraj old photo

Sruthi S :