പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ നൽകിയ മോഹൻലാലിന് താരം നൽകിയ കിടിലൻ മറുപടി വൈറൽ;ആരാധകർ വീണ്ടും ആവേശത്തിൽ!

മലയാളത്തിൽ ഏറെ മുന്നിട്ടു നിൽക്കുന്ന താരമാണ് പൃഥ്വിരാജ്.പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനം ആണ് ഇന്ന് . വളരെ പെട്ടന്നായിരുന്നു പൃഥ്വിരാജിന്റെ സിനിമ വളർച്ച.അതിനൊക്കെ തന്നെയും മലയാളികൾ സാക്ഷിയാണ്.മലയാള സിനിമ ലോകത്തിനു ഇപ്പോൾ മാതൃകയാക്കേണ്ട ഒരു താരം കൂടെയാണ് പൃഥ്വി ഇപ്പോൾ അങ്ങനെ തന്നെയാണ് നടക്കുന്നതും.നന്ദനം എന്ന ചിത്രത്തിലൂടെ വന്ന ആ ചെറുക്കനാണ് ഇപ്പോൾ സിനിമ ലോകത്ത് നിറഞ്ഞു നിൽക്കുന്നത്.താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർ ആഘോഷമാകുകയാണ്.താരം ഇപ്പോൾ വളരെ ഏറെ മുന്നിൽ ആണ് നിൽക്കുന്നത് ഇപ്പോഴിതാ താരത്തിന്റെ പിറന്നാളാഘോഷത്തിനായി സിനിമ ലോകം ഒന്നടങ്കം ഒരുമിച്ചെത്തിരിക്കുകയാണ്.പിറന്നാളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്യൂത്ത് സൂപ്പർസ്റ്റാർ എന്നാണിപ്പോൾ താരത്തെ വിളിക്കുന്നത്.

പിറന്നാൾ ആശംസകൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.എല്ലായിടത്തുനിന്നും താരത്തിന് ആശംസകൾ എത്തുകയാണ് ഭാര്യ സുപ്രിയയയുടെയും,സഹോദരൻ ഇന്ദ്രജിത്തിന്റേയും സഹോദരഭാര്യയും നടിയുമായ പൂര്ണിമയുടെയുടെയും തുടങ്ങി ആശംസകൾ വൈറലായിരുന്നു.താരകുടുബത്തിൽ നിന്നും ആശംസയായിരുന്നു ആദ്യം സോഷ്യൽ മീഡിയയിൽ വൈറലായത്. എന്നാൽ അതിൽ നിന്നുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരരാജാവ് മോഹൻലാലിൻറെ പിറന്നാൾ ആശംസയാണ്. ലൂസിഫർ എന്ന ചിത്രത്തിലെ പൃഥ്വിരാജിനെ ഒരു ലൊക്കേഷൻ ചിത്രം തന്നെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ചു കൊണ്ടാണ് മോഹൻലാൽ പൃഥ്വിരാജ് ആശംസകൾ നേർന്നത്. രാജുവിന് ജന്മദിന ആശംസകൾ എന്ന തലക്കെട്ടോടെ കൂടി ഉള്ള ചിത്രം ഇതോടെ വൈറലായിരിക്കുകയാണ്.

എന്നാൽ മോഹൻലാലിന് നല്ല ഒരു മറുപടി നൽകി പൃഥ്വിരാജ് വലിയ കൈയടി നേടിയിരിക്കുകയാണ് ഇപ്പോൾ. നന്ദി ചേട്ടാ, മേഘങ്ങൾ രൂപം കൊള്ളുന്നു എന്ന മറുപടിയാണ് പൃഥ്വിരാജ് മോഹൻലാലിന് നൽകിയത്. എന്നാൽ മോഹൻലാൽ ആരാധകർക്ക് ഏറെ ആവേശം നൽകുന്ന ഒരു ചെറിയ കുറിപ്പും പൃഥ്വിരാജ് തന്റെ മറുപടിയിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്. ലൂസിഫറിലെ മോഹൻലാലിന്റെ കഥാപാത്രം കഥാപാത്രങ്ങളെയും രണ്ടുദിവസത്തെ രണ്ടാംഭാഗത്തിന് ചിത്രത്തിന്റെ പേര് സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം രണ്ടു ഹാഷ്ടാഗുകൾ ഉപയോഗിച്ചിട്ടുണ്ട്.

വളരെ മാസ് ആയുള്ള അദ്ദേഹത്തിന്റെ #KA പരാമർശം ഇപ്പോൾ വലിയ ആകർഷക വഴിവെച്ചിരിക്കുകയാണ്. “നന്ദി ചേട്ടാ… കാർമേഘങ്ങൾ രൂപം കൊള്ളുന്നു.. ഖുറേഷി അബ്രഹാം, എമ്പുരാൻ” എന്നാണ് അദ്ദേഹം മോഹൻലാലിന് നൽകിയ മറുപടിയായി വ്യാഖ്യാനിക്കാൻ കഴിയുന്നത്.പുതിയ ചിത്രങ്ങളുടെ തിരക്കിലായിരിക്കുന്ന പൃഥ്വിരാജ് അടുത്ത വർഷം അവസാനം ലൂസിഫർ രണ്ടാം ഭാഗത്തിന് പണിപ്പുരയിലേക്ക് പ്രവേശിക്കും എന്നാണ് റിപ്പോർട്ടുകൾ. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ട് സിനിമയ്ക്ക് പുറത്തും വളരെ ദൃഢവും അഗാധമായ ഒരു ബന്ധമായി തന്നെ നിലനിൽക്കുന്നു എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. കേരളത്തിലെ എല്ലാ പൃഥ്വിരാജ് ആരാധകരും താരത്തിനെ ജന്മദിനം വളരെ വലിയ രീതിയിൽ ആഘോഷിക്കുകയാണ് ഇന്ന്.

പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിന് വളരെ ഏറെ ആരാധക പിന്തുണയാണ് ലഭിച്ചിരുന്നത്.വളരെ ഏറെ ആകാംക്ഷ ജനിപ്പിച്ച ചിത്രമായിരുന്നു ലൂസിഫർ.ചിത്രത്തിലെ മോഹൻലാൽ കഥാപാത്രം വളരെ ചർച്ചയായിരുന്നു ഉണ്ടായിരുന്നത് കൂടാതെ ഈ വര്ഷം കോടികളാണ് ചിത്രത്തിന് ലഭിച്ചത്.വലിയ താരനിര അണിനിരന്ന ചിത്രത്തിൽ പൃഥ്വിരാജ് എത്തിയിട്ടുണ്ടായിരുന്നു അതും ചിത്രത്തെ ഏറെ മനോഹരമയക്കിയ ഒന്നായിരുന്നു പൃഥിയുടെ വരവ് കഥയുടെ രണ്ടാഭാഗത്തിലേക്കുള്ള വഴിയായിരുന്നു.ഇപ്പോൾ എമ്പുരാൻ രണ്ട് കാത്തിരിപ്പിലാണ് ആരാധകർ.ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് ചിത്രം എത്തുന്നത്.ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി എബ്രഹാം എന്നാൽ ശക്തമായ കഥാപാത്രത്തെ പേരും കൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് പൃഥ്വിരാജ് തന്റെ മറുപടിയിൽ ചേർത്തിരിക്കുന്നത് ലൂസിഫർ സിനിമയുടെ ആരാധകർക്ക് വളരെ വലിയ ആവേശമാണ് നൽകിയിരിക്കുന്നത്.ലൂസിഫർ ഉണ്ടാക്കിയ ഓളം തന്നെ എമ്പുരാൻ ഉണ്ടാക്കുമെന്ന കാത്തിരിപ്പിലാണ് ആരാധകർ.

about prithee and mohanlal

Sruthi S :