തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ്-19 സ്ഥിരീകരിച്ചു

തെലുങ്ക് സീരിയല്‍ നടന്‍ പ്രഭാകറിന് കൊവിഡ് 19 സ്ഥിരീകരിച്ചു. നടന് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന്‍ ഓഫ് തെലുങ്ക് ടെലിവിഷന്‍ (AATT) എല്ലാ ടിവി അഭിനേതാക്കളോടും അഭിനയം തല്‍ക്കാലത്തേക്ക് നിര്‍ത്താന്‍ ആവശ്യപ്പെട്ടു.

സൂര്യകാന്തം എന്ന സീരിയലിന്റെ അഭിനയിച്ചു കൊണ്ടിരിക്കവെയാണ് നടന്റെ പരിശോധനാ ഫലം വന്നത്. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്.
ഷൂട്ടിങ് സംബന്ധിച്ച അസോസിയേഷന്‍ നിലപാട് AATT പ്രസിഡന്റ് വിനോദ് ബാല അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഷൂട്ടിങ് സംബന്ധിച്ച്‌ മാര്‍ഗ നിര്‍ദേശങ്ങള്‍ നിലവിലുണ്ടെങ്കിലും പുതിയ സാഹചര്യത്തിലാണ് ഷൂട്ടിങ്ങ് അവസാനിപ്പിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.

about prabhakar

Vyshnavi Raj Raj :