മലയാളസിനിമയിലെ ക്യൂട്ട് കപ്പിള്‍സാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. മികച്ച കഥാപാത്രങ്ങളുമായി ഇന്ദ്രജിത്ത് സിനിമയില്‍ സജീവമാകുമ്പോള്‍ വൈറസിലൂടെ സിനിമയിലേക്ക് മടങ്ങി വരവ് നടത്തിയിരിക്കയാണ് പൂര്‍ണിമ. പ്രാണ എന്ന ബ്രാന്റിലൂടെ ഫാഷന്‍ രംഗത്തും പൂര്‍ണിമ തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. സിനിമയില്‍ എന്ന പോലെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും ഇന്ദ്രജിത്തും കുടുംബവും സജീവമാണ്. ഇരുവരുടെയും മക്കളായ പ്രാര്‍ത്ഥനയും നക്ഷത്രയും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് സുപരിചിതരാണ്.ഇപ്പോള്‍ ഡെനിം കൊണ്ടുള്ള വസ്ത്രമണിഞ്ഞാണ പൂര്‍ണിമ പ്രത്യേക്ഷപ്പെട്ടിരിക്കുന്നത്.

ഡെനിമും ഞാനും ഞങ്ങളുടെ പ്രണയകഥയും എന്ന അടിക്കുറിപ്പും നിരവധി ഹാഷ്ടാഗുകളും ചേര്‍ത്താണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.അടുത്തിടെ പൂര്‍ണിമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഏറെ ശ്രദ്ധ നേടിയുന്നു. ‘മുണ്ടുടുത്ത ഞാന്‍’ എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രത്തില്‍ ഖാദി കൊണ്ടുള്ള ഡ്രസ്സാണ് പൂര്‍ണിമ അണിഞ്ഞിരുന്നത്. ചിത്രവുമായി ബന്ധപ്പെട്ടു വന്ന രസകരമായൊരു ട്രോളും പൂര്‍ണിമ പങ്കുവച്ചിരുന്നു.
about poornima