ആദ്യം സഹോദരനെ തെറ്റിദ്ധരിപ്പിച്ചു പിന്നെ അച്ഛനെ..സംവിധായകനെക്കുറിച്ചുള്ള പരാതിയിൽ കൂടുതൽ വെളിപ്പെടുത്തലുമായി പാർവതി!

സോഷ്യൽ മീഡിയയിലൂടെ നടി പാർവതിയെ അപമാനിച്ച സംഭവത്തിൽ അഭിഭാഷകനും സംവിധായകനുമായ കിഷോറിന് എതിരെ പോലീസ് കേസെടുത്തത്.പാർവതിയുടെ അച്ഛനും സഹോദരനും മെസൻജർ വഴി തന്നെക്കുറിച്ച് വളരെ മോശമായ വിവരങ്ങൾ കൈമാറി എന്നാണ് പൊലീസിന് പാർവതി നൽകിയിരിക്കുന്ന പരാതി.സംവിദാധ്യാകന്റെ ശല്യം ഒട്ടും സഹിക്കവയ്യാതെയാണ് നടി പോലീസിൽ പരാതി നൽകിയത്.എറണാകുളം സ്വദേശി ആയ കിഷോറിന് എതിരെ എലത്തൂര്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

മെസ്സഞ്ചർ ആപ്പിലൂടെ പാർവതിയുടെ സഹോദരനെ ആണ് ഇയാൾ ആദ്യം ബന്ധപ്പെട്ടത്. പാർവതിയെ കുറിച്ച് വളരെ പ്രധാനമായ ഒരു കാര്യം പറയാൻ ഉണ്ടെന്നു പറഞ്ഞ ഇയാൾ കിഷോർ എന്ന പേരിലാണ് സ്വയം പരിചയപ്പെടുത്തിയത്. പാർവതി ആ സമയത്തു എവിടെ ഉണ്ടെന്നു സഹോദരനോട് ചോദിച്ചറിഞ്ഞ ഇയാൾ, അവർ വിചാരിക്കുന്നത് പോലെ പാർവതി അമേരിക്കയിൽ അല്ല എന്നും ചില പ്രശ്നങ്ങളിൽ പെട്ട് കൊച്ചിയിൽ തന്നെ ഉണ്ടെന്നും പാർവതിയുടെ സഹോദരനോട് പറഞ്ഞു. പാർവതിയെ താൻ രക്ഷിക്കാം എന്ന് വരെ ഇയാൾ പറഞ്ഞു.

ഇയാളുടെ വാക്കുകൾ പാർവതിയുടെ സഹോദരൻ അവഗണിച്ചപ്പോൾ ഇതേ കാര്യം പറഞ്ഞു കൊണ്ട് പിന്നീട് ഇയാൾ സമീപിച്ചത് പാർവതിയുടെ അച്ഛനെ ആണ്. തങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നതു അവസാനിപ്പിക്കാൻ അവർ പറഞ്ഞിട്ടും ഇയാൾ അത് കേൾക്കാൻ കൂട്ടാക്കാതെ ഇരുന്നതോടെ ആണ് അയാൾ മെസ്സേജ് അയച്ചതിന്റെ സ്ക്രീൻ ഷോട്ടുകൾ സഹിതം പൊലീസിന് പരാതി നൽകിയത്. സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതി അദ്ദേഹം എലത്തൂർ പൊലീസിന് കൈമാറുകയും അവർ ഇന്ത്യന്‍ ശിക്ഷാ നിയമം 354 ഡി വകുപ്പ് അനുസരിച്ചു കിഷോറിന് എതിരെ കേസ് എടുക്കുകയും ചെയ്തു. കേരള പൊലീസ് ആക്ട് 1200 പ്രകാരവും കിഷോറിന് എതിരെ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

about parvathy thiruvoth

Vyshnavi Raj Raj :