പാര്‍വ്വതി എവിടെ;വീണ്ടും അപ്രത്യക്ഷയായതിന് പിന്നിൽ?

പാര്‍വതി തിരുവോത്ത്. തന്റയെ നിലപാടുകൾ ആരുടെ മുൻപിലും പറയാൻ പാര്‍വതിക്ക് മടിയില്ലാത്തതു കൊണ്ടുതന്നെ നിരവധി വിമർശനങ്ങളും പരിഹാസങ്ങളും താരം നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്നും വീണ്ടും പാര്‍വതി അപ്രത്യക്ഷയായി എന്നാണു. താരത്തിന്റെ ഇന്‍സ്റ്റ​ഗ്രാം അക്കൗണ്ട് ഇപ്പോള്‍ ലഭ്യമല്ല. എന്നാല്‍ ഫേസ്ബുക്കില്‍ ഈദ് ആശംസകള്‍ നേര്‍ന്ന് താരം പോസ്റ്റ്‌ ചെയ്തിട്ടിട്ടുണ്ട്.

സാധാരണ ഇത്തരം തീരുമാനങ്ങള്‍ ആരാധകരെ അറിയിക്കാറുള്ള പാര്‍വതി അതിനെക്കുറിച്ച്‌ സൂചന നല്‍കാതെ അപ്രത്യക്ഷയായതോടെ അമ്ബരപ്പിലാണ് ആരാധകര്‍.

പാര്‍വതിയുടെ ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഇപ്പോഴും ലഭ്യമാണ്. ഇതിന് മുന്‍പ് പലപ്പോഴും സോഷ്യല്‍ മീഡിയ ബ്രേക്ക് എടുക്കുന്ന പതിവ് പാര്‍വതിക്കുണ്ട്. എന്നാല്‍ ഇക്കുറി ഇന്‍സ്റ്റ​ഗ്രാമില്‍ നിന്ന് മാത്രമാണ് നടി പിന്മാറിയിരിക്കുന്നത്. യാത്രകളും, സിനിമാവിശേഷങ്ങളും ഒക്കെയായി ഇന്‍സ്റ്റ​ഗ്രാമില്‍ സജീവമായിരുന്ന താരത്തിന്റെ പിന്‍മാറ്റം എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.

about parvathy thiruvoth

Vyshnavi Raj Raj :