പ്രശസ്ത നടനും ഗായകനുമായ എഎല്‍ രാഘവന്‍ അന്തരിച്ചു!

പ്രശസ്ത നടനും ഗായകനുമായ എഎല്‍ രാഘവന്‍ ( 87 ) അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു താരത്തിന്‍റെ അന്ത്യം. ഹൃദയാഘാതം നേരിട്ടതിന്റെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ ഏഴരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗായകന്‍്റെ അന്ത്യം ചെന്നൈയിലെ രാമചന്ദ്ര ആശുപത്രിയില്‍ വെച്ചായിരുന്നു. വെള്ളിത്തിരയിവര്‍ഷങ്ങള്‍ക്ക് മുന്‍പ് നിറസാന്നിധ്യമായിരുന്ന എംഎന്‍ രാജം ആണ് അദ്ദേഹത്തിന്റെ ഭാര്യ. റോയപ്പേട്ടയിലെ വീട്ടിലേക്ക് ഭൗതിക ശരീരം കൊണ്ടുപോയി.

ഭാവാര്‍ദ്രമായ നഷ്ടപ്രണഗാനങ്ങളുടെ കളിത്തോഴനായിരുന്നു അദ്ദേഹം. രാഘവന്‍്റെ മാസ്റ്റര്‍പീസ് ഗാനങ്ങളില്‍ ശ്രദ്ധേയമായിരുന്നു ഒന്നായിരുന്നു നെഞ്ചിരിക്കും വരൈ എന്ന ചിത്രത്തിലെ എങ്കെയിരുന്താലും വാഴ്ക എന്ന ഗാനം. രാഘവന്‍ ഒരു അഭിനേതാവ് കൂടിയായിരുന്നു എങ്കിലും ഏറെ ശ്രദ്ധ നല്‍കിയിരുന്നത് പിന്നണി ഗാനരംഗത്തിലായിരുന്നു. ഒരുപിടി നല്ല ഗാനങ്ങള്‍ രാഘവന്‍ മലയാളത്തിലും സമ്മാനിച്ചിട്ടുണ്ട്. താരത്തിന്റെ ആദ്യ മലയാളചിത്രം ലില്ലിയായിരുന്നു.ലില്ലിയിലെ ഏലേലാ ഏഴാം കടലിനു് എന്ന് തുടങ്ങുന്ന ഗാനമാലപിച്ചുകൊണ്ടായിരുന്നു രാഗേഹവാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നാലെ എഎല്‍ രാഘവന്‍ 1961ല്‍ പുറത്തിറങ്ങിയ ശബരിമല അയ്യപ്പന്‍, 1964ല്‍ പുറത്തിറങ്ങിയ മണവാട്ടി, 1966 ല്‍ പുറത്തിറങ്ങിയ കളിത്തോഴന്‍ എന്നീ മലയാള ചിത്രങ്ങളിലും ഗാനങ്ങള്‍ ആലപിച്ചിരുന്നത്.

about nn ragavan

Vyshnavi Raj Raj :