പോൺ താരം റോൺ ജെറമിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചുകൊണ്ടുള്ള 20 പുതിയ പരാതികൾ!

പോൺ താരം റോൺ ജെറമിക്കെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചുകൊണ്ടുള്ള 20 പുതിയ പരാതികൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പന്ത്രണ്ടു യുവതികളും, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമാണ് ജെറെമിക്കെതിരെ ഇപ്പോൾ പുതുതായി പരാതിപ്പെട്ടിട്ടുള്ളത്. ജെറെമിയുടെ ബലാത്സംഗത്തിന്റെ ഇരകൾക്ക് 15 വയസ്സിനും 54 വയസ്സിനും ഇടയിലാണ് പ്രായം. പതിനാറു വർഷത്തെ കാലയളവിനിടെയാണ് മേൽപ്പറഞ്ഞ ആക്രമണങ്ങൾ നടന്നിട്ടുള്ളത്. തന്റെ മേൽ ഉന്നയിക്കപ്പെട്ട പുതിയതും പഴയതുമായ സകല ആരോപണങ്ങളും ജെറെമി കോടതിയിൽ നിഷേധിച്ചു. അതിനു ശേഷം ചെയ്ത ട്വീറ്റിൽ ഇങ്ങനെ കുറിച്ചു,”എനിക്ക് എന്റെ നിരപരാധിത്വം എത്രയും പെട്ടെന്ന് തെളിയിക്കണം. പലരും പിന്തുണയറിയിച്ച് സന്ദേശങ്ങൾ അയക്കുന്നുണ്ട്. എല്ലാവർക്കും എന്റെ നന്ദി”.

കഴിഞ്ഞ ജൂൺ 24 -നാണ് ആദ്യമായി റോൺ കേറിമിക്കെതിരെ ഒരു ബലാത്സംഗക്കേസ് ഫയൽ ചെയ്യപ്പെടുന്നത്. റോൺ ജെറെമി തങ്ങളെ ബലാത്സംഗം ചെയ്തു എന്ന ആരോപണമുന്നയിച്ചുകൊണ്ട് മൂന്നു യുവതികളിൽ നിന്ന് പരാതി ലഭിച്ചതായാണ് അന്ന് ലോസ് എയ്ഞ്ചലസ് പൊലീസ് അറിയിച്ചത്. ഹെഡ്ജ് ഡോഗ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന, ഇതുവരെ 1700 -ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള, റോൺ ജെറമി പോൺ സിനിമകളിലെ ഒരു മെഗാസ്റ്റാർ പദവിയിൽ ഇരിക്കുന്ന നടനാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ജെറെമിക്ക് നേരെ തുടർച്ചയായ ബലാത്സംഗ ആരോപണങ്ങൾ ഉയർന്നുവരികയാണ്. അതിന്റെ പേരിൽ അടുത്തിടെ പോൺ ഇൻഡസ്ട്രിയുടെ വാർഷിക അവാർഡ് ദാന ചടങ്ങുകളിൽ നിന്നും മറ്റും ജെറെമിയെ വിലക്കുന്ന സാഹചര്യം പോലും മുമ്പുണ്ടായിട്ടുണ്ട്.

ABOUT NEWS

Vyshnavi Raj Raj :