സിനിമകളിലൂടെയും ടെലിവിഷന്‍ സിരീസുകളിലൂടെയും നാടകങ്ങളിലൂടെയും അഭിനയത്തില്‍ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇംഗ്ലീഷ് നടി ഡയാന റിഗ് (82) അന്തരിച്ചു. പഴയ തലമുറ ആസ്വാദകര്‍ക്ക് 1969 ജെയിംസ് ബോണ്ട് ചിത്രം ‘ഓണ്‍ ഹെര്‍ മജസ്റ്റീസ് സീക്രട്ട് സര്‍വ്വീസി’ലെ നായികയായിട്ടാവും ഡയാന റിഗ്ഗിനെ പരിചയമെങ്കില്‍ പുതുതലമുറയ്ക്ക് അവര്‍ ‘ഗെയിം ഓഫ് ത്രോണ്‍സി’ലെ ‘ഒലെന്ന ടൈറല്‍’ എന്ന കഥാപാത്രമായാവും പരിചയം. ജയിംസ് ബോണ്ട് നായികമാരില്‍ നായകനെ വിവാഹം കഴിച്ച ഒരേയൊരു കഥാപാത്രവും റിഗ് അവതരിപ്പിച്ച കൗണ്ടസ് ട്രേസി ഡി വിസെന്‍സോ ആയിരുന്നു.
1938 ജൂണ്‍ 20ന് ഇംഗ്ലണ്ട് സൗത്ത് യോര്‍ക്‍ഷെയറിലെ ഡോണ്‍കാസ്റ്ററിലാണ് ജനനം. സ്‍കൂള്‍ പഠനകാലത്തുതന്നെ നാടകാഭിനയത്തോട് താല്‍പര്യം പുലര്‍ത്തിയിരുന്ന റിഗ് പിന്നീട് റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ട്ടില്‍ പരിശീലനം നേടി. ബെര്‍ടോള്‍ട് ബ്രെഹ്‍തിന്‍റെ ‘ദി കോക്കേഷ്യന്‍ ചോക്ക് സര്‍ക്കിളി’ലെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1957ലാണ് നാടക അരങ്ങേറ്റം. പിന്നീട് റോയല്‍ ഷേക്സ്പിയര്‍ കമ്പനിയില്‍ അനേകം കഥാപാത്രങ്ങളെയും അഭിനന്ദനാര്‍ഹമാംവിധം അവതരിപ്പിച്ചു.
ABOUT NEWS