പ്രശസ്ത ബോളിവുഡ് നടന് ദിലീപ് കുമാറിന്റെ സഹോദരന് കോവിഡ് ബാധിച്ച് മരിച്ചു. ദിലീപ് കുമാറിന്റെ ഇളയ സഹോദരന് എഹ്സാന്‍ ഖാനാണ് മരിച്ചത്. 90 വയസ്സായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 15 നാണ് എഹ്സാന്‍ ഖാനെ മുംബൈ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ശ്വസന സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുനന്ത്.
ഇവരുടെ ഇളയ സഹോദരന് അസ്ലം ഖാന് ഓഗസ്റ്റ് 21 ന് കോവിഡ് പിടിപെട്ട് മരിച്ചിരുന്നു. 88 കാരനായ അസ്ലം ഖാനും കോവിഡ് സ്ഥിരീകരിച്ച് മുംബൈയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.
about news