മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, കസബ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് നടി നേഹ സക്സേന.
ഇപ്പോൾ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിരക്കേറിയ നടിമാരിൽ ഒരാളാണ് നേഹ. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുമ്പുള്ള കാലത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് നടി.
ഒരു മിഡിൽ ക്ളാസ് കുടുംബത്തിലാണ് ഞാൻ ജനിച്ചത്. അച്ഛനെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടില്ലഅമ്മ കമ്പിളിക്കുപ്പായങ്ങളും ജാക്കറ്റുമൊക്കെ തുന്നുന്നതിൽ എക്സ്പർട്ടായിരുന്നു. എന്റെ പഠനത്തിനും ഭക്ഷണത്തിനുമൊക്കെ വേണ്ടി അമ്മ ഒരുപാട് കഷ്ടപ്പാടുകൾ സഹിച്ചിട്ടുണ്ട്.പണ്ട് ബോർഡ് എക്സാമിനുള്ള ഹാൾടിക്കറ്റ് വാങ്ങാൻ മുന്നൂറ് രൂപ പോലും എന്റെ കൈയിലില്ലാത്ത സമയമുണ്ടായിരുന്നു.
about neha saksena