നയൻതാരയുമായുള്ള വിവാഹത്തോടെ നേരിട്ടത് കൊടിയ അപമാനം! ആ സംഭവം വിഘ്നേശിനെ തകർത്തു…! ഉടൻ വിവാഹ മോചനത്തിലേക്ക് ? അയാളുടെ വാക്കിൽ നെഞ്ചുപൊട്ടിക്കരഞ്ഞ് നയൻതാര!

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര. നടിയുടെ വാർത്തകൾക്ക് എന്നും വലിയ പ്രസക്തിയാണ് ആരാധകർ നൽകുന്നത്. താരത്തിന്റെ പുതിയ സിനിമകൾ എത്തും തോറും താര മൂല്യവും വർദ്ധിക്കുകയാണ്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. താരത്തിനെതിരായ വിമർശനങ്ങൾക്കും ഒട്ടും കുറവില്ല. നിരവധി പ്രമുഖർ താരത്തിനെതിരെ രംഗത്ത് വന്നത് വലിയ വാർത്തയായിരുന്നു. നയൻ‌താര സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള പ്രണയവും വാഹവുമൊക്കെ വാര്‍ത്തയായി മാറിയിരുന്നു. ഇപ്പോഴിതാ വിഘ്നേശ് ശിവന്റെ കരിയറിലെ വീഴ്ചയെക്കുറിച്ച് സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാർ ബാലു.

നയൻതാരയെ പോലെ തന്നെ തമിഴ് സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് സംവിധായകൻ വിഘ്നേശിന്റെ കരിയറിലെ വളർച്ചയെ കണ്ടത്. തമിഴിലെ എന്റർടെയ്നിം​ഗ് സിനിമകളിലൂടെ മുൻനിര സംവിധായകനായി വിഘ്നേശ് മാറുമെന്ന് ഏവരും കരുതിയിരുന്നു. എന്നാൽ നിലവിൽ വിഘ്നേശിന്റെ കരിയറിലുണ്ടായ വീഴ്ച ചെറുതല്ല. നാനും റൗഡി താനിന് ശേഷം ഒരു ഹിറ്റ് സിനിമ പോലും വിഘ്നേശിന് ഉണ്ടായിട്ടില്ല.

അതേസമയം തമിഴിലെ സൂപ്പർ സ്റ്റാർ അജിത്ത് നായകനായി എത്താനിരിക്കുന്ന സിനിമയിൽ നിന്നും വിഘ്നേശിനെ മാറ്റിയത് വലിയ അപമാനമായിരുന്നു. മാത്രമല്ല പുതിയ ചിത്രം എൽഐസി പ്രഖ്യാപിച്ചിട്ട് ഏറെ നാളായെങ്കിലും സിനിമയുടെ ഷൂട്ടിം​ഗ് പൂർത്തിയായിട്ടുമില്ല. അജിത്തിന്റെ സിനിമയിൽ നിന്നും വിഘ്നേശിനെ പുറത്താക്കിയതോടെ വിഘ്നേശിന്റെ മാർക്കറ്റ് ഇടിഞ്ഞതെന്നും ഒരു സൂപ്പർസ്റ്റാറിന്റെ പടത്തിൽ നിന്നും പുറത്താകുമ്പോൾ സംവിധായകനെ അത് ബാധിക്കുമെന്നും ചെയ്യാർ ബാലു പറയുന്നു. വിഘ്നേശിനെക്കാൾ പ്രശസ്തയാണ് നയൻതാരയെന്നും പത്രത്തിൽ നയൻതാര എന്നെഴുതിയിട്ടേ വിഘ്നേശ് എന്നെഴുതൂയെന്നും ചെയ്യാർ ബാലു പറഞ്ഞു. കാരണം നടിയാണ് പ്രശസ്ത. ഒരു ലേഡി സൂപ്പർസ്റ്റാറെ വിവാ​ഹം ചെയ്യുമ്പോൾ നിങ്ങൾ ഡമ്മിയാകുമെന്നും അതിൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നും ചെയ്യാർ ബാലു പരിഹസിച്ചു.

എന്തായാലും നയൻതാരയും കുടുംബ ജീവിതത്തിലേക്ക് കടന്ന ശേഷം കരിയറിൽ വീഴ്ച വന്നെന്നും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ നടിക്ക് പിഴവ് പറ്റുന്നുണ്ടെന്നും വാർത്തകൾ നിറയുന്നുണ്ട്. എന്നാൽ വൈകാതെ തന്നെ താര ദമ്പതികൾ ശക്തമായ തിരിച്ച് വരവ് ന‌ടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാത്രമല്ല നയൻസ് ഇനി മലയാള സിനിമയാണ് ചെയ്യാനുള്ളത്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയിൽ നയൻതാര ഒപ്പുവെച്ചിട്ടുണ്ട്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകൻ.

Vismaya Venkitesh :