“ഇന്ന് പിന്നാമ്പുറം കാണിച്ചു..നാളെ ഉമ്മറം കാണിക്കോ”;പുതുവർഷത്തിൽ തന്നെ ട്രോളിനിരയായി നയൻതാര!

തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നയൻതാര.ഏറെ താര തിളക്കമുള്ള താരത്തിൻറെ ചിത്രങ്ങൾക്കും സിനിമകൾക്കും ഏറെ പ്രേക്ഷക പിന്തുണയാണ് നൽകുന്നത്.മലയാള സിനിമയിൽ നിന്നും തുടങ്ങി ഇന്ന് ലോകമെങ്ങും അറിയുന്ന സൂപ്പർ സ്റ്റാർ പദവിയേലെത്തി നിൽക്കുകയാണ്. നടിയുടെ വളരെ വലിയ തിരിച്ചുവരവാണ് തെന്നിന്ത്യയിൽ നടത്തിയത്.ശേഷം വിജയത്തിന്റെ കണക്കുകൾ മാത്രമേ താരത്തിന് പറയാനുള്ളു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച താരത്തെ കുറിച്ചാണ്,എന്നാലതിനിടയിൽ അതിലും വലിയ രസകരമായ ഒരു സംഭവം ആണ് നടന്നിരിക്കുന്നത്.ഇന്നലെ ന്യൂ ഇയറിനോടനുബന്ധിച്ച് ഫേസ്ബുക്കിൽ നയൻതാരയുടെ ഫാൻസ്‌ പേജിൽ പങ്കുവെച്ച ഒരു ചിത്രതിനാണ് സോഷ്യൽ മീഡിയയിൽ താരത്തിന് ട്രോളുകൾ എത്തിയിരിക്കുന്നത്.പുതുവർഷത്തിന്റെ തുടക്കത്തിൽ തന്നെ ട്രോളിനിരയായിരിക്കുകയാണ് താരം.

ബ്ലാക്ക് ഷർട്ടും,മഞ്ഞ നിറത്തിലുള്ള ഷോട്‌സുമണിഞ്ഞ് നടി തിരിഞ്ഞു നിൽക്കുന്ന ചിത്രത്തിനൊപ്പം “FOREVER YOUNG” എന്ന ക്യാപ്ഷനടക്കമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിന് കീഴിലെ കമന്റാണിപ്പോൾ ചർച്ചയായിരിക്കുന്നത്. “ഇന്ന് പിന്നാമ്പുറം കാണിച്ചു..നാളെ ഉമ്മറം കാണിക്കോ”എന്നാണ് ഒരു ആരാധകൻ കമന്റിട്ടിരിക്കുന്നത്.ഒപ്പം ദിലീപിൻറെ ഹിറ്റ് സിനിമയായ മീശമാധവനിലെ ഒരു കോമഡി സീനിന്റെ ചിത്രവുമാണ് കമന്റിനൊപ്പം പങ്കുവെച്ചിരിക്കുന്നത്.എന്നാൽ നയൻതാരയുടെ ചിത്രത്തെ അനുകൂലിച്ച് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും സംഭവം രസകരമാണ്.

എന്തൊക്കെ ആയാലും താരത്തിന്റെ ചിത്രങ്ങൾക്ക് അന്നും ഇന്നും ഒരുപാട് ആരാധകരുണ്ട്.വളരെ പെട്ടന്നാണ് ലോകമെങ്ങും താരം ആരാധകരെ ഉണ്ടാക്കിയത്.ഇന്ന് ഏതു റോളും വളരെപ്പെട്ടന്ന് ചെയ്യാൻ കഴിവുള്ള താരം കൂടെയാണ് നയൻതാര.ലീഡ് റോൾ ചെയ്തു സൂപ്പർഹിറ്റുകൾ നൽകാൻ വരെ കെൽപ്പുള്ള നായികയാണ് ഇന്ന് നയൻതാര.താരത്തിൻറെ ഓരോ ചിത്രങ്ങളും ഇന്നും സൂപ്പർ ഹിറ്റുകളാണ്.സത്യൻ അന്തിക്കാട് ചിത്രമായ മനസ്സിനക്കരെ എന്ന ജയറാം നായകനായി ചിത്രത്തിൽ നായികയായി അഭിനയ ജീവിതം ആരംഭിച്ച നയൻ‌താര ശേഷം മമ്മുട്ടി, മോഹൻലാൽ തുടങ്ങി ഇന്ന് രജനികാന്ത് വരെ നായികയായി എത്തിനിൽക്കുകയാണ്.രജനിക്കൊപ്പമുള്ള ദർബാർ ആണ് പുതുവർഷത്തിൽ ഇറങ്ങാനുള്ള ആദ്യ ചിത്രം.

about nayanthara

Noora T Noora T :