65 കഴിഞ്ഞ കഴിഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരാമെങ്കില്‍ അഭിനേതാക്കള്‍ക്ക് എന്തുകൊണ്ടാണ് വിലക്കെന്ന് നടി നഫീസ അലി.മുതിര്‍ന്ന അഭിനേതാക്കളുടെ ഉപജീവനത്തിന് എതിരെയാണ് ഈ നിര്‍ദേശം ബാധിച്ചിരിക്കുന്നത്.
“നിര്‍ഭാഗ്യകരവും, ബുദ്ധിമുട്ടുള്ളതുമായ സാഹചര്യങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നു പോവുന്നത്. 70-80 വയസുള്ള രാഷ്ട്രീയക്കാര്‍ക്ക് ഇപ്പോഴും മികച്ച പ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നുണ്ടെങ്കില്‍, അഭിനേതാക്കളെ മാത്രം എന്തിനാണ് ടാര്‍ഗറ്റ് ചെയ്യുന്നത്.”
“നിങ്ങള്‍ക്ക് പ്രായമുണ്ട്, ബാധിക്കപ്പെടാന്‍ സാദ്ധ്യതയുണ്ട്, അതിനാല്‍ അഭിനയിക്കാന്‍ കഴിയില്ല എന്ന് പറയുന്നത്. എല്ലാ പ്രായക്കാര്‍ക്കും ബാധിക്കുന്നുണ്ട്. 65 വയസുള്ളവരെ മാത്രം തിരഞ്ഞെടുക്കാനാവില്ല. അത് ശരിയല്ല” എന്ന് നഫീസ അലി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.
about nafeesa ali