ജിയോ ബേബിയുടെ സംവിധാനത്തിൽ ടോവിനോ തോമസ് അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്.നടൻ ജോജു ജോർജും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.മാർച്ച് 12 ന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തിലാണ് എത്തുന്നത്.കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്.ഇപ്പോളിതാ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി…
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
ചിത്രത്തിന്റെ കഥ 2015 ലാണ് ഞാന്‍ ടൊവിനോയോട് പറഞ്ഞത്. അന്നു മുതല്‍ ഞങ്ങള്‍ സിനിമ ചെയ്യാന്‍ ശ്രമിക്കുന്നു. പ്രൊഡ്യൂസര്‍മാര്‍ പല കാരണങ്ങളാല്‍ പിന്‍മാറി. ടൊവിനോക്ക് ഈ സിനിമയില്‍ കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു. നമ്മള്‍ ഈ സിനിമ ചെയ്യും. ടൊവി എനിക്കു തന്ന വാക്കാണത്. അങ്ങനെയാണ് ടൊവി സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഒപ്പം സുഹൃത്തായ റംഷി അഹമ്മദും ചേര്‍ന്നു. മറ്റൊരു സുഹൃത്ത് സിനു സിദ്ധാര്‍ത്ഥ് ഛായാഗ്രാഹകനായി വന്നു.
ഇന്ത്യ എന്നാണ് നായികയുടെ പേര്. ന്യൂയോര്‍ക്കുകാരിയാണ്. അവിടുത്തെ ആക്ടിംഗ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരിക്കുമ്ബോഴാണ് സിനിമയില്‍ അഭിനയിച്ചത്. ഏറെ ആത്മാര്‍ത്ഥതയോടെയാണ് ഇന്ത്യ, ചിത്രത്തില്‍ സഹകരിച്ചത്. ഷൂട്ടിംഗിനായി മുപ്പത്തിയാറു ദിവസം ഞങ്ങള്‍ യാത്ര ചെയ്തു. ടൊവിനോ ഉള്‍പ്പെടെയുള്ളവര്‍ ഒരു ബസിലാണ് യാത്ര ചെയ്തത്. ഇത്രയും ദിവസം ബസില്‍ യാത്ര, അതിനിടയില്‍ നേരിടേണ്ടി വന്ന പല പല പ്രശ്‌നങ്ങള്‍. എല്ലാ ദിവസവും മുറിയെടുത്തു താമസിച്ചിട്ടില്ല. പല രാത്രികളിലും യാത്രയിലായിരുന്നു. ബസ് ശരിക്കും വീടുപോലെയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ ബസിലേക്കുവരും.
ചിത്രത്തിലെ നായികയായ ഇന്ത്യ, അമേരിക്കയില്‍ നിന്ന് ഇവിടെ വന്നതാണ്. മറ്റൊരു നാട്, വ്യത്യസ്ത ഭക്ഷണം. എന്നാല്‍, ഇന്ത്യ എല്ലാക്കാര്യത്തിലും നന്നായി സഹകരിച്ചാണ് ഇത്രയും ദിവസം ഞങ്ങളോടൊപ്പം നിന്നത്.ഇന്ത്യയുടെ അമ്മ ഗര്‍ഭിണിയായിരിക്കുമ്ബോള്‍, ഇന്ത്യയെപ്പറ്റി ഒരു പുസ്തകം വായിക്കാനിടയായി. അങ്ങനെയാണ് മകള്‍ക്ക് ഇന്ത്യ എന്നു പേരിട്ടത്.
മറിമായം, ഉപ്പും മുളകും, എംഐടി മൂസ തുടങ്ങിയ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ക്ക് സ്‌ക്രിപ്ട് എഴുതി കൊണ്ടാണ് തുടക്കം. ഏതാണ്ട് 2010 മുതല്‍ ഞാന്‍ എഴുതുന്നു. കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് 2010 മുതല്‍ ആലോചിച്ചുതുടങ്ങിയ സിനിമയാണ്. മലയാളത്തിലെ ഏതാണ്ട് എല്ലാ യുവ താരങ്ങളോടും കഥ പറഞ്ഞു. എന്നാല്‍, പല പ്രശ്‌നങ്ങള്‍ കൊണ്ട് ഒന്നും ശരിയായില്ല. സിനിമ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലുമായി. മൂന്നോളം സിനിമകളില്‍ ഞാന്‍ അസോസിയേറ്റ് ഡയറക്ടറായി. അങ്ങനെയാണ് സ്വന്തമായി ആദ്യ സിനിമ ചെയ്യാം എന്ന തീരുമാനത്തില്‍ എത്തിയത്.
സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രണ്ടു പെണ്‍കുട്ടികള്‍ എന്ന സിനിമ ചെയ്തത്. പിന്നീട് ഓഷ്യന്‍ പിക്‌ചേഴ്‌സ് നിര്‍മ്മാണത്തില്‍ സഹായിച്ചു. രണ്ടു പെണ്‍കുട്ടികള്‍ക്ക് സംസ്ഥാന പുരസ്‌കാരം ലഭിച്ചു. നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. തിയേറ്ററില്‍ ഓടിയില്ലെങ്കിലും ആ സിനിമ നന്നായി ശ്രദ്ധിക്കപ്പെട്ടു. ഇന്ത്യക്കു പുറത്തുള്ള കുട്ടികളുടെ ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ കിട്ടി. രണ്ടാമത്തെ ചിത്രം കുഞ്ഞുദൈവം നിര്‍മ്മിച്ചതും ഓഷ്യന്‍ പിക്‌ചേഴ്‌സാണ്. രണ്ടു പെണ്‍കുട്ടികളില്‍ നിന്നു കിട്ടിയ പണം കൊണ്ടാണ് രണ്ടാമത്തെ സിനിമ ചെയ്തത്.
രണ്ടു പെണ്‍കുട്ടികള്‍ കഴിഞ്ഞപ്പോള്‍ കിലോമീറ്റേഴ്‌സ് തുടങ്ങാമായിരുന്നു. പക്ഷേ, നിര്‍മ്മാതാക്കള്‍ പിന്‍മാറിയതിനാല്‍ വീണ്ടും വൈകി. ആ ഇടവേളയിലാണ് കുഞ്ഞുദൈവം ചെയ്തത്. കുഞ്ഞുദൈവത്തിനു നാഷണല്‍ അവാര്‍ഡ് കിട്ടി. കുറെ ഫെസ്റ്റിവലുകളിലും പോയി. മികച്ച അഭിപ്രായമുള്ള സിനിമയായിരുന്നു. ആദ്യ രണ്ടു സിനിമയും, സിനിമ ഇങ്ങോട്ടുവരാത്തതിനാല്‍ അങ്ങോട്ടുപോയി ചെയ്തതാണ്. രണ്ടും വളരെ ചെലവു കുറഞ്ഞ സിനിമകളാണ്.
സിനിമയില്‍ അഞ്ചോളം പാട്ടുകളുണ്ട്. പാട്ടിനു സിനിമയില്‍ പ്രാധാന്യമുണ്ട്. സൂരജ് എസ്. കുറുപ്പാണ് സംഗീതം. ഫെസ്റ്റിവല്‍ മൂഡുള്ള പാട്ടുകളാണെല്ലാം.സിനിമ കാണുമ്ബോള്‍ പ്രേക്ഷകര്‍ തിയേറ്ററിലിരുന്ന് ചിരിക്കണം. അവര്‍ക്ക് സിനിമ ഫീല്‍ ചെയ്യണം. ഈ ലക്ഷ്യത്തോടെ ഒരുക്കിയ സിനിമയാണ്. യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആസ്വദിക്കാവുന്ന സിനിമയാണ്. ഒരു യാത്ര പോയി വരുന്ന ഫീല്‍ തരുന്ന ചിത്രമായിരിക്കുമിത്. ഫണ്‍ ട്രാവല്‍ റൊമാറ്റിക് മൂവി എന്നുപറയാം.
about movie kilometers and kilometeters