കൊറോണയെ കുറ്റം പറഞ്ഞാല്‍ ആന കൊമ്ബും പോകില്ല, അവാര്‍ഡും പോകില്ല അല്ലെ അണ്ണാ.. കാരണം കൊറോണക്ക് അധികാരം ഇല്ലല്ലോ;മോഹന്‍ലാലിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ!

കേരളത്തില്‍ കൊറോണ വെെറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തിയത് വലിയ ചർച്ചയാകുകയാണ്.പൗരത്വ ഭേതഗതിക്കെതിരെ പ്രതികരിക്കാത്ത തരാം ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത് ചൂട്ടിക്കാട്ടിയാണ് സോഷ്യൽ മിഡിയയിൽ ചർച്ച നടക്കുന്നത്.
ഭയക്കേണ്ടതില്ലന്നും പ്രളയത്തെ അതിജീവിച്ച നമ്മൾ കൊറോണയെ അതജീവിക്കുക തന്നെ ചെയ്യുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു കേരളത്തിലെ ജനങ്ങള്‍ക്ക് മോഹന്‍ലാല്‍ ധെെര്യം പകര്‍ന്നത്.

എന്നാൽ മോഹൻലാൽ പങ്കുവെച്ച പോസ്റ്റിന് പല അഭിപ്രായങ്ങളാണ് കിട്ടുന്നത്.ചിലർ പ്രശംസിച്ചും മറ്റു ചിലർ വിമർശിച്ചതും രംഗത്തെത്തുന്നുണ്ട്. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളുടേയും മറ്റും സാഹചര്യത്തില്‍ നിശബ്ദത പാലിച്ച മോഹന്‍ലാല്‍ ഇപ്പോള്‍ പ്രതികരിച്ചതിനെയാണ് ചിലര്‍ വിമര്‍ശിക്കുന്നത്.
‘അഹ അണ്ണന്‍ ഇവിടൊക്കെ തന്നെ ഉണ്ടായിരുന്നല്ലെ കൊറോണയെ കുറ്റം പറഞ്ഞാല്‍ ആന കൊമ്ബും പോകില്ല, അവാര്‍ഡും പോകില്ല അല്ലെ അണ്ണാ.. കാരണം കൊരോണക്ക് അധികാരം ഇല്ലല്ലോ’ എന്ന് അനന്ത ദാസ് എന്ന വ്യക്തി കമന്‍റ് ചെയ്തിരിക്കുന്നു. പൗരത്വ നിയമത്തില്‍ വാ തുറന്നില്ല. ആദ്യം അതില്‍ അഭിപ്രായം പറയണമെന്ന് അശ്വതി കെഎസ് ആവശ്യപ്പെടുന്നു. ‘ദെെവത്തിന് സ്തുതി എന്‍റെ ലാലേട്ടന് പ്രതികരണശേഷി തിരികെ കിട്ടി’ എന്ന് റഫീഖ് എന്നയാള്‍ കമന്‍റ് ചെയ്തിരിക്കുന്നു.

കേരളത്തില്‍ നിന്നും ഒരു നോവല്‍ കൊറോണാ വൈറസ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഭയവും ആശങ്കയും അല്ല, ജാഗ്രതയാണ് വേണ്ടത്. പ്രളയത്തേയും നിപയേയും അതിജീവിച്ചവരാണ് നമ്മള്‍. കൊറോണയും നമ്മള്‍ അതിജീവിക്കും. എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. ഇതോടൊപ്പം പൊതുജനങ്ങള്‍ക്കുള്ള മുന്‍കരുതലുകളും താരം പങ്കുവച്ചിട്ടുണ്ട്.

പൗരത്വ ഭേദഗതി വിഷയത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രതികറിക്കാഞ്ഞത് വലിയ വാർത്തകളായിരുന്നു.സിനിമ രംഗത് നിന്ന് നിരവധി പേർ വിഷയത്തിൽ അഭിപ്രയം അറിയിച്ചിരുന്നു.എന്നാൽ ഇവർ മാത്രമാണ് പ്രതികരിക്കാഞ്ഞത്.രാജ്യം ഇത്തരമൊരു അവസ്ഥയെ നേരിടുന്ന പശ്ചാത്തലത്തില്‍ കണ്ണടയ്ക്കരുതെന്നും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്‌റഫും രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ തന്നെ ആരാധകര്‍ ഈ വിഷയത്തിന്റെ പേരില്‍ തമ്മിലടിക്കുകയാണ്. ആവശ്യമുള്ളതിനും ഇല്ലാത്തതിനും ബ്ലോഗെഴുതിക്കൂട്ടുന്ന നിങ്ങള്‍ക്ക് ഇത്തരമൊരു കാര്യത്തില്‍ പ്രതികരിച്ചാലെന്താണെന്ന് ഒരു കൂട്ടര്‍ ചോദിക്കുമ്പോള്‍ പ്രതികരിക്കുകയോ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് ഒരാളുടെ അവകാശത്തില്‍ പെടുന്ന കാര്യങ്ങളാണെന്നാണ് മറ്റൊരു വിഭാഗം ആളുകളുടെ അവകാശവാദം. എന്നാല്‍ ഇതു വരെ നടന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

about mohanlal facebook post

Vyshnavi Raj Raj :