തിരക്കഥാകൃത്തും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്നും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വില്ലന്‍ ആയിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം. ചിത്രത്തിന്‍റെ പ്രഖ്യാപനം ലോക്ക് ഡൗണിന് ശേഷം ഉണ്ടായേക്കും. ഷൈലോക്കിന്‍റെ തിരക്കഥാകൃത്തുക്കളില്‍ ഒരാലാണ് ബിബിന്‍ മോഹന്‍. റിപ്പോര്‍ട്ടുകള്‍ ബിബിന്‍ മോഹനാണ് പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുനന്നത്.
മോഹന്‍ലാല്‍ നിലവില്‍ ജീത്തു ജോസഫ് ചിത്രം റാമില്‍ ആണ് അഭിനയിക്കുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്. വില്ലന്‍, ഗ്രാന്‍ഡ് മാസ്റ്റര്‍, മാടമ്ബി, മിസ്റ്റര്‍ ഫ്രോഡ് എന്നീ ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണനും, മോഹന്‍ലാലും ഒന്നിച്ചത്. എല്ലാ ചിത്രങ്ങളും മികച്ച വിജയം നേടുകയും ചെയ്തിരുന്നു. ദീലീപ് നായകനായ ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ആണ് ബി ഉണ്ണികൃഷ്ണന്‍ അവസാനം ഒരുക്കിയ ചിത്രം.
about mohanlal-b unnikrishnan