ഷൂട്ടിംഗിന് ഒരു ഇടവേള;ന്യൂസിലന്‍ഡിൽ അവധിയാഘോഷിക്കാനായി മോഹൻലാലും സുചിത്രയും!

ഇപ്പോൾ ലാലേട്ടൻ തിരക്കിലാണ്.അതെ സിനിമയിൽ നിന്നും അവധിയെടുത്ത് ഭാര്യ സുചിത്രക്കൊപ്പം താരം ഇപ്പോൾ അവധിയാഘോഷിക്കുവാനായി പോകുകയാണ്.കഴിഞ്ഞ അവധിയാഘോഷം ചൈനയിൽ നിന്നുമുള്ള ചിത്രങ്ങളൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോഴിതാ ന്യൂസീലന്‍ഡ് എയര്‍പോര്‍ട്ടില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.ബിഗ്ബ്രദറിന്റെ ഷൂട്ടിങ്ങിനു ഇടവേള നൽകിക്കൊണ്ടാണ് താരം ഇപ്പോൾ അവധിയാഘോഷിക്കാനായി പോയിരിക്കുന്നത്.ഇനി ബിഗ് ബ്രദറിന്റെ അവസാന ഷെഡ്യൂളില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്യൂ.ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ദിഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ചിത്രത്തിൻറെ വിശേഷങ്ങളൊക്കെ അറിയാനായി ആരാധകർ കാത്തിരിക്കുകയാണ്.ചിത്രത്തിന്റെ പോസ്റ്റർ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മോഹന്‍ലാലിന്റെ സഹോദരന്മാരായി രണ്ട് പേരാണ് അഭിനയിക്കുന്നത്. അനൂപ് മേനോനും ജൂണിലെ ഒരു നായകന്‍ സര്‍ജാനോ ഖാലീദുമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സഹോദരങ്ങളായി എത്തുന്നത്.ചിത്രത്തില്‍ ബോളിവുഡ് താരം അര്‍ബാസ് ഖാനും അണിനിരക്കുന്നുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരനാണ് അര്‍ബാസ്.വേദാന്തം ഐപിഎസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അര്‍ബാസ് അവതരിപ്പിക്കുന്നത് . സല്‍മാന്‍ ഖാന്‍ ചിത്രം ദബാങ്കിലൂടെ അഭിനയ ജീവിതം തുടങ്ങിയ അര്‍ബാസ് ഖാന്റെ ആദ്യ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് ബിഗ് ബ്രദര്‍.ഇതിനിടെ ചിത്രത്തിന്റെ റിലീസ് തിയതി അണിയറ പ്രവര്‍ത്തകര്‍ മാറ്റിയിരുന്നു. നേരത്തെ ഡിസംബര്‍ 19നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. 2020 ജനുവരി 30 ആണ് പുതിയ തിയതി.

about mohanlal and suchitra new zealand journey

Noora T Noora T :