മോഹന്‍ലാല്‍ മദ്യപിച്ചാണോ അഭിനയിച്ചതെന്ന നടി സരിതയുടെ ചോദ്യത്തിന് അന്ന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ചും തുറന്നു പറയുകയാണ് സംവിധായകന്‍ ജോഷി.
‘സിനിമ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയം. ഞാന്‍ ഒരു യാത്രയ്ക്ക് എയര്‍പോര്‍ട്ടില്‍ നില്‍ക്കുകയാണ്. അവിടെവച്ച് നടി സരിതയെ കണ്ടു. അവര്‍ സിനിമ കണ്ടിരുന്നു അവര്‍ എന്നോട് ചോദിച്ചു. മോഹന്‍ലാല്‍ ശരിക്കും മദ്യപിച്ചിട്ടാണോ അതില്‍ അഭിനയിച്ചതെന്ന്?. സത്യം എന്താണെന്ന് വച്ചാല്‍ ആയുര്‍വേദ ചികിത്സയുടെ ഭാഗമായി മാസങ്ങളായി മോഹന്‍ലാല്‍ പഥ്യത്തില്‍ ആയിരുന്ന സമയത്താണ് സിനിമയുടെ ചിത്രീകരണം. ഞാനീകാര്യം ചിരിയോടെ പറഞ്ഞെങ്കിലും സരിത വിശ്വസിച്ചില്ല. അത്രയ്ക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ലാലിന്‍റെ അഭിനയത്തിന്’. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജോഷി പറയുന്നു.
about mohanlal