മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു!

മലയാളികളുടെ പ്രിയ താരം മോഹന്‍ലാല്‍ തമിഴ് സൂപ്പര്‍താരം സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു. ‘പ്രിയപ്പെട്ട സൂര്യയ്ക്ക് ജന്മദിനാശംസകള്‍’ -മോഹന്‍ലാല്‍ ട്വിറ്ററില്‍ എഴുതി.
സൂര്യയ്‌ക്ക് മലയാളത്തില്‍ ഏറ്റവും അടുപ്പമുള്ള താരം മോഹന്‍ലാലാണ്. കടുത്ത മോഹന്‍ലാല്‍ ആരാധകന്‍ കൂടിയാണ് സൂര്യ. ‘കാപ്പാന്‍’ എന്ന തമിഴ് സിനിമയില്‍ മോഹന്‍ലാലും സൂര്യയും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

യുവതാരങ്ങളായ നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ് അലി, ആന്റണി വര്‍ഗ്ഗീസ്, അജു വര്‍ഗീസ് എന്നിവര്‍ സോഷ്യല്‍ മീഡിയയിലൂടെ സൂര്യക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.

about mohanlal

Vyshnavi Raj Raj :