മോഹൻലാൽ ഒരു വൺ ടേക്ക് ആക്ടർ;ഇത്രയും കെയർ ചെയ്യുന്ന മറ്റൊരു താരമില്ല!

മോഹന്‍ലാലും പ്രിയദര്‍ശനും ഏറെ കാലങ്ങളായി മനസില്‍ കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതിയായിരുന്നു മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ. മലയാളത്തില്‍ നിന്നും ബ്രഹ്മാണ്ഡ സിനിമയായി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന് 100 കോടി രൂപയാണ് മുതല്‍ മുടക്ക്.ചിത്രത്തിൽ പ്രശസ്ത നടി കോമൾ ശർമ്മയും ഒരു പ്രധാന വേഷണത്തിൽ എത്തുന്നുണ്ട്. എന്നാൽ ഈ ചിത്രത്തിലേക്ക് കോമൾ ശർമയെ എത്തിച്ചത് ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന മരക്കാർ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ മികച്ച പ്രകടനമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലായി റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന്റെ അഞ്ചു ഭാഷകളിലുമുള്ള ട്രൈലെറുകൾ വമ്പൻ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിൽ ജോലി ചെയ്തതിനെ കുറിച്ച് മനസ്സ് തുറക്കുകയാണ് കോമൾ ശർമ്മ. മോഹൻലാൽ, പ്രിയദർശൻ എന്നിവരോടൊപ്പം ജോലി ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണെന്നാണ് കോമൾ ശർമ്മ പറയുന്നത്. മോഹൻലാൽ എന്ന സൂപ്പർ താരം തന്റെ വിനയം കൊണ്ടും എളിമ കൊണ്ടും ഞെട്ടിച്ചുവെന്നും അതുപോലെ അദ്ദേഹമൊരു വൺ ടേക്ക് ആക്ടർ ആണെന്നും കോമൾ ശർമ്മ പറയുന്നു.

മരക്കാർ ഷൂട്ടിംഗ് ആരംഭിക്കുന്നതിനു മുൻപേ തന്നെ മലയാളം പഠിക്കാൻ ശ്രമിച്ചത് കൊണ്ട് തനിക്കു ചിത്രത്തിലെ സീനുകളിൽ നന്നായി പെർഫോം ചെയ്യാൻ പറ്റിയെന്നും ചിലപ്പോൾ അത് കൊണ്ടാകാം പ്രിയൻ സർ തന്നെയീ ഹിന്ദി ചിത്രത്തിലേക്ക് കൂടി വിളിച്ചതെന്നും കോമൾ പറയുന്നു. മലയാളം ഡയലോഗുകൾ പറയാൻ ലാലേട്ടനും തന്നെ സഹായിച്ചു എന്നും, കൂടെ അഭിനയിക്കുന്നവരെ ഇത്രയും കെയർ ചെയ്യുന്ന മറ്റൊരു താരത്തെ താൻ കണ്ടിട്ടില്ല എന്നും കോമൾ സൂചിപ്പിക്കുന്നു.

about mohanlal

Vyshnavi Raj Raj :