ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലന്ന് വനം മന്ത്രി കെ രാജു!

നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്ബ് കേസ് പിന്‍വലിക്കാന്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വനം മന്ത്രി കെ രാജു. വന്യജീവി സംരക്ഷണ നിയമപ്രകാരം എടുത്ത കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കാണിച്ച്‌ കേരള സര്‍ക്കാര്‍ എന്‍ഒസി നല്‍കിയതിനെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്‍ഒസി സംഭന്ധിച്ച വിഷയം തനിക്ക് അറിയില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. കേസ് പിന്‍വലിക്കുക എന്നത് ആഭ്യന്തര വകുപ്പിന്റ അഭിപ്രായമാണ്. വിഷയത്തില്‍ നിയമ വകുപ്പിന്റെ അഭിപ്രായം അറിയേണ്ടതുണ്ട്. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അഭിപ്രായം തേടിയ ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനം എടുക്കുക. എന്‍ഒസി വിഷയത്തില്‍ ആഭ്യന്തര വകുപ്പിലെ ബന്ധപ്പെട്ടവരില്‍ നിന്നും അദ്ദേഹം വിവരങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി പ്രതികരിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
പെരുമ്ബാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലെ കേസ് സര്‍ക്കാര്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എന്‍ഒസിയുടെ പകര്‍പ്പ് വിവിധ വകുപ്പുകള്‍ക്ക് അയച്ചതായി ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. എന്നാല്‍ വനം വകുപ്പ് ആസ്ഥാനത്ത് കത്ത് ലഭിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. കേസില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് സര്‍ക്കാര്‍ നിയമോപദേശം തേടുകയും ചെയ്തിരുന്നു.

about mohanlal

Vyshnavi Raj Raj :