മോഹൻലാൽ ചിത്രങ്ങൾ വരുമ്പോൾ ആരാധകർക്ക് നിറഞ്ഞ ആകാംഷയാണ്.സിദ്ധിഖ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബ്രദറിന്റെ ഓഡിയോ ലോഞ്ച് ഇന്ന് (ഡിസംബര്‍ 26) വൈകിട്ട് ദര്‍ബാര്‍ ഹാളില്‍ വച്ച് നടക്കുകയാണ്.ചടങ്ങില്‍ മോഹന്‍ലാലിന്റെ ഒരു സര്‍പ്രൈസ് ഉണ്ടാവും എന്നാണ് അറിയുന്നത്.

നടനെന്നതിനുപരി മോഹൻലാൽ ഒരു ഗായകൻ കൂടെയാണ്. ഒരു താരജാഡയും കൂടാതെ അദ്ദേഹം പാട്ടുപാടാറുമുണ്ട്. ഇപ്പോൾ ആരാധകർക്കായുള്ള മോഹൻലാലിൻറെ സർപ്രൈസ് ഇതാണ്,ഓഡിയോ ലോഞ്ചിൽ താരം ഒരു കിടിലൻ പാട്ടു പാടുന്നുണ്ട്.ഈ കാര്യം തൻറെ ഔദ്യാഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത് ബിഗ് ബ്രദറിന്റെ സംഗീത സംവിധായകന് ദീപക് ദേവന് തന്നെയാണ്.മോഹൻലാൽ പാട്ട് റിഹേഴ്സല്‍ ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഇക്കാര്യം ദീപക് അറിയിച്ചത്.
2018 ലാണ് സിദ്ധിഖ് ബിഗ് ബ്രദര്‍ എന്ന ചിത്രത്തെ കുറിച്ച് പറയുന്നത്, ശേഷം രണ്ട് വര്‍ഷം കൊണ്ട് സിനിമ പൂര്‍ത്തിയാക്കുകയും. 2020 ജനുവരിയില്‍ സിനിമ റിലീസ് ചെയ്യും എന്നാണ് പുതിയ റിപ്പോർട്ട്.
ലാലിനൊപ്പം അര്‍ബാസ് ഖാന്, അനൂപ് മേനോന്, വിഷ്ണു ഉണ്ണികൃഷ്ണന്, ചെമ്പന്‍ വിനോദ്, ഹണി റോസ്, ടിനി ടോം, സിദ്ദിഖ് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിത്തു ദാമോധറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിയ്ക്കുന്നത്.
about mohanlal