ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുമ്പോൾ നായകനാകാൻ മോഹൻലാലോ?

ഇപ്പോൾ എത്തുന്ന ചിത്രങ്ങളെല്ലാം തന്നെ ചരിത്ര നായകന്മാരെ അടിസ്ഥാനപെടുത്തിയാണ്. ഇപ്പോഴിതാ സംഗീത മാന്ത്രികനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജീവിതം സിനിമയാകുകയാണ്.’മുന്തിരി മൊഞ്ചൻ’ എന്ന സിനിമയുടെ സംവിധായകനും സംഗീത സംവിധായകനുമായ വിജിത് നമ്പ്യാരാണ് അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കാനൊരുങ്ങുന്നത്.ചിത്രം എത്തുമെന്ന് പറയുമ്പോൾ സ്വാഭാവികമായും ആരാണാ ചരിത്ര പുരുഷൻ എന്നാണ് ചോദ്യമുയരുക. അത് മറ്റാരുമല്ല മലയാള സിനിമയുടെ സ്വന്തം താരരാജാവ് മോഹൻലാലാണ്.

അതിൽ യാതൊരു സംശയവുമില്ല കാരണം മലയാള സിനിമയിൽ കംപ്ലീറ്റ് ആക്ടർ,നടന വിസ്മയം എന്ന വിശേഷണമെല്ലാം ഈ താരത്തിന് സ്വന്തമാണ്.തനിക്കു ലഭിക്കുന്ന ഏതൊരു കഥാപാത്രവും അനായാസം ചെയ്യാൻ കഴിവുള്ള മലയാളത്തിലെ ഒരേയൊരു നടൻ. ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് നടൻ മോഹൻലാൽ ആണ് സംഗീതമാന്ത്രികന്റെ വേഷം കൈകാര്യം ചെയ്യുക എന്ന വിവരവും പുറത്തു വന്നതോടെ ആകാംക്ഷയിലാണ് ഏവരും.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടെക്‌നീഷ്യന്മാർ ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ പ്രീ പ്രൊഡക്‌ഷൻ ജോലികൾ നടക്കുകയാണിപ്പോൾ. പഴയകാല സംഗീതജ്ഞനായ ബി.എ ചിദംബരനാഥിന്റെ ശിഷ്യൻ കൂടിയാണ് സംവിധായകൻ വിജിത് നമ്പ്യാർ. ഏതായാലും മോഹൻലാൽ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വേഷത്തിലെത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

about mohanlal

Noora T Noora T :