ഒരു ചെറിയ പ്രശ്‌നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചു നില്‍ക്കേണ്ട കാര്യമുണ്ടോ?മിഥുന്‍ രമേഷ് ചോദിക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകരാണ് അശ്വതി ശ്രീകാന്തും മിഥുന്‍ രമേഷും.ഇരുവരും മലയാളികളുടെ ഹൃദയം കീഴടക്കുന്ന താരങ്ങളാണ്.റിയാലിറ്റി ഷോ കളിലൂടെയാണ് കൂടുതല്‍ അവതാരകമാരും അവതാരകന്മാരും കേരളത്തില്‍ വലിയ താരങ്ങളാവുന്നത്.പിനീട് മലയാളികൾക്കും ഒരുപാട് നല്ല അവതാരകർ ലഭിക്കുകയായിരുന്നു.അശ്വതി ശ്രീകാന്തും മിഥുന്‍ രമേഷും അതിൽ രണ്ടുപേരാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ചിരുന്ന ആളാണ് മിഥുന്‍ എങ്കിലും അവതാരകനായി എത്തിയതോടെയാണ് കരിയര്‍ മാറി മറിഞ്ഞത്.ശേഷം താരം സജീവമായി തന്നെ ഉണ്ടുതാനും.

കോമഡി ഉത്സവത്തിലൂടെയാണ് മിഥുന്‍ ജനശ്രദ്ധ നേടിയത്. അതുപോലെ വളരെ കുറഞ്ഞ കാലം കൊണ്ട് മികച്ച സ്വീകാര്യത ലഭിച്ച അവതരകരമാരില്‍ ഒരാളാണ് അശ്വതി ശ്രീകാന്ത്. പ്രേക്ഷകരെ നിരാശപ്പെടുത്താത്ത തരത്തില്‍ രസകരമായിട്ടാണ് ഇരുവരുടെയും അവതരണം. ജീവിതത്തിലും അവര്‍ അങ്ങനെ തന്നെയാണെന്ന് സൂചിപ്പിക്കുന്ന കാര്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

സമൂഹ മാധ്യമത്തിലൂടെ അശ്വതി പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ രസകരമായ തലവാചകമായിരുന്നു കൊടുത്തത്. അതിന് മറുപടിയുമായി മിഥുന്‍ എത്തിയതോടെയാണ് സംഭവം കളറായത്. ഏതോ ഒരു സ്‌റ്റേജ് ഷോ യില്‍ അവതാരകരായി എത്തിയത് അശ്വതി ശ്രീകാന്തും മിഥുന്‍ രമേഷും ആയിരുന്നു. വേദിയില്‍ നിന്ന് പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇരുവരും അറിയാതെ ആരോ എടുത്ത ചിത്രമായിരുന്നു അശ്വതി പുറത്ത് വിട്ടത്.

‘അവര്‍ ഇടം വലം പുച്ഛം വാരി വിതറുകയാണ് സുഹൃത്തുക്കളെ… വിതറുകയാണ്’ എന്നാണ് ഫോട്ടോയ്ക്ക് അശ്വതി ക്യാപ്ഷനിട്ടത്. ഇതിന് മിഥുന്റെ കമന്റും എത്തി. ‘ചെറിയ ഒരു പ്രശ്‌നത്തിന് ഇങ്ങനെയൊക്കെ മുഖം തിരിച്ചു നില്‍ക്കേണ്ട കാര്യമുണ്ടോ…? നമ്മുക്ക് എല്ലാം പറഞ്ഞു കോംപ്ലിമെന്റ്‌സ് ആക്കം’ എന്നായിരുന്നു മിഥുന്‍ പറഞ്ഞത്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്‌നം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

about mithun ramesh

Noora T Noora T :