തിരുവനന്തപുരം സ്വദേശിനി എ. അൻസി മലയാളത്തിന്റെ സുന്ദരിയായി. കൊച്ചി ലെമെറിഡിയനിൽ നടന്ന സ്വയംവര ഇംപ്രസാരിയൊ സൗന്ദര്യമൽസരത്തിൽ മുൻ സുന്ദരി പ്രതിഭാ സായിയും നടൻ ഷെയ്ൻ നിഗവും അൻസിയെ സൗന്ദര്യറാണി പട്ടം അണിയിച്ചു. അഞ്ജന ഷാജനാണ് ഫസ്റ്റ് റണ്ണറപ്പ്. അഞ്ജന വേണുവാണ് രണ്ടാം റണ്ണറപ്പായത്. മിസ് ബ്യൂട്ടിഫുൾ സ്കിൻ, മിസ് ഫോട്ടോജനിക് പട്ടങ്ങളും അഞ്ജന ഷാജൻ സ്വന്തമാക്കി. മാളവിക ഹരിന്ദ്രനാഥ് മിസ് ടാലന്റായി തിരഞ്ഞെടുക്കപ്പെട്ടു.

നവ്യ ദേവിയാണ് മിസ് ബ്യൂട്ടിഫുൾ ഹെയർ. സോഷ്യൽ മീഡിയ സ്റ്റാർ, മിസ് ബ്യൂട്ടിഫുൾ സ്കിൻ ടൈറ്റിലുകൾ ചിത്തിര ഷാജി സ്വന്തമാക്കി. മിസ് ബ്യൂട്ടിഫുൾ ഐസ് – അഗ്രത സുചിൻ, മിസ് വൈസ് – അഞ്ജലി ബി, മിസ് ഫിറ്റ്നസ് – സി.എസ്. ഗ്രീഷ്മ എന്നിവരും കരസ്ഥമാക്കി. മിസ് കേരള ടിക്ടോക് സ്റ്റാറായി അഞ്ചുലക്ഷത്തിലേറെ ഫോളോവേഴ്സുമായി ആർദ്ര ഷാജൻ മുന്നിലെത്തി.
about miss kerala competition