മലയാള സിനിമയിലെ സ്വന്തം നായികയാണ് മീരനന്ദൻ. താരമിപ്പോൾ സിനിമകളിൽ നിന്നും അവധിയെടുത്ത് വിദേശത്ത് ജോലി ചെയ്യുകയാണ്. എന്നാൽ താരത്തിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമർശനങ്ങൾ ഉയരുകയാണ്.നടി പുറത്ത് വിട്ട ചില ഫോട്ടോകളായിരുന്നു വിമര്‍ശനത്തിനു വഴിവെച്ചത്. നടിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയവര്‍ക്ക് മീരനന്ദന് തന്നെ കിടിലൻ മറുപടി കൊടുത്തിരുന്നു. ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വസ്ത്രത്തിന്റെ നീളം അളക്കാന്‍ ആര്‍ക്കും സ്വതന്ത്ര്യം കൊടുത്തിട്ടില്ലെന്ന് പറയുകയാണ് നടി.

പണ്ടൊക്കെ പ്രേക്ഷകർ പറയുന്നത് സിനിമയിലൊക്കെ കാണാറുണ്ട് കേട്ടോ എന്നും , ചാനലിലെ പ്രോഗ്രാം നന്നാവുന്നുണ്ട് എന്നായിരുന്നു. പക്ഷേ ഇപ്പോൾ കാണുമ്പോള്‍ പറയുന്നത് ഇന്‍സ്റ്റയില്‍ ഇട്ട ഫോട്ടോ കണ്ടു എന്നാണ്. ഞാന്‍ പോലും അറിയാതെ ഞാനൊരു അധോലോകമായില്ലേ ഈയിടെ.ഈ കാര്യങ്ങളൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് ചര്‍ച്ചകൾ തുടങ്ങി രണ്ട് ദിവസം കഴിഞ്ഞാണ് ഞാന്‍ ഇക്കാര്യം അറിയുന്നത്.
ഈ ചിത്രം എന്റെ അച്ഛനും,അമ്മയ്ക്കും അയച്ചു , അവര്‍ നെഗറ്റീവായൊന്നും പറഞ്ഞില്ല. അതിന് ശേഷമാണ് പോസ്റ്റ് ചെയ്തത്.വാർത്തകളിൽ ഇടം നേടിയതിനു ശേഷമാണ് ഞാനറിയുന്നത് .ഞാന്‍ ഇട്ട ഡ്രസിന്റെ നീളം കുറഞ്ഞ് എന്നൊക്കെയാണ് വാര്‍ത്ത. ആ വസ്ത്രത്തിന്റെ നീളം കുറവാണെന്ന് എനിക്ക് തോന്നിയിട്ടില്ല.കുറച്ച് നാള് കഴിഞ്ഞ് അമേരിക്കയില്‍ പോയപ്പോള്‍ മറ്റൊരു ഫോട്ടോ പോസ്റ്റ് ചെയ്തു. അതും വൈറലായി വാർത്തയുമായി.
പല മോശമായ കമന്റുകള്‍ ആ ഫോട്ടോയ്ക്ക് താഴെ വന്നിരുന്നു. ആദ്യ നാളുകളിലോക്കെ മറുപടി കൊടുക്കുമായിരുന്നു. പിന്നെ ഇത്തരക്കാര്‍ക്ക് മറുപടി കൊടുത്തിട്ടൊന്നും കാര്യമില്ലെന്ന് മനസിലായി. കമന്റ് ചെയ്യുന്നതില്‍ ഒരു വിഭാഗമുണ്ട്. ഒന്ന് അതൊക്കെ നിങ്ങളുടെ ഇഷ്ടമെന്ന് പറയുന്നവരുണ്ട്,രണ്ടാമത്തേത് ഈ പണിക്കെന്തിനാണ് പോയതെന്ന് ഉപദേശിക്കുന്നവരുണ്ട് . എങ്ങനെയാണിതൊക്കെ വേണ്ടാത്ത പണിയാകുന്നത് ചേട്ടന്മാരെ.എന്റെ സ്വന്തം അക്കൗണ്ടിൽ എനിക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യും.അതല്ലേ ഈ സ്വതന്ത്ര്യമെന്ന് പറയുന്നതെന്നും മീര നന്ദന് പറയുന്നു.
about meera nandan