ബിഗ്‌ബോസ് താരം വധ ഭീഷണിയും ആസിഡ് അക്രമ ഭീഷണിയും മുഴക്കുന്നു!

വിവാദങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് മീര മിഥുൻ. ഒരുപാട് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരം ബിഗ്‌ബോസ് റിയാലിറ്റി ഷോയിലും മത്സരാർത്തിയായിരുന്നു. ഇപ്പോഴിതാ മീര മിഥുനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് ശാലു ശമ്മു. ഫോണിൽ കൂടി നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തി എന്ന് കാണിച്ചാണ് ശാലു ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

വധ ഭീഷണിയും ആസിഡ് അക്രമ ഭീഷണിയും മുഴക്കിയെന്നാണ് പരാതി. മീര മിഥുനും ആരാധകരും തന്നെ സോഷ്യൽ മീഡിയയിൽ അടക്കം അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും ശാലു പറഞ്ഞു. എന്നാൽ ഇത്തരം വിവാദങ്ങൾ ഉണ്ടാക്കി വിടുന്നത് മീരയുടെ പതിവ് ശീലമാണെന്നും ഇതുവഴി പബ്ലിസിറ്റിയാണ്‌ താരം ആഗ്രഹിക്കുന്നതെന്നും ചിലർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. കമലഹാസൻ, തൃഷ, വിജയ്, സൂര്യ എന്നിവർക്ക് എതിരെയും മീര ഇത്തരത്തിൽ ആരോപണങ്ങൾ ഉയർത്തിയിരുന്നു.

കേരളത്തിൽ നടന്ന സ്വർണ്ണകടത്തിൽ സൂര്യക്ക് വരെ പങ്കുണ്ടെന്ന് ആരോപിച്ച മീരയ്ക്ക് എതിരെ ശാലു രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് തനിക്ക് അജ്ഞാതരുടേ ഫോൺ കോളുകൾ അടക്കം ഭീഷണി വന്നതെന്നും, ചില സൈറ്റുകളിൽ തന്റെ ഫോട്ടോ ഉപയോഗിച്ച് അശ്ലീല ട്രോളുകൾ ഇറക്കുന്നുവെന്നും ശാലു മീരയ്ക്ക് എതിരെ പരാതി നൽകിയത്. സംഭവത്തിന്റെ സത്യവാസ്തകൾ അറിയാനായി ആളുകൾ കാത്തിരിക്കുകയാണ്.

about meera midhun

Vyshnavi Raj Raj :