എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു..എന്നാൽ എനിക്ക് അദ്ദേഹത്തോട് സ്നേഹം മാത്രം…കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നുവെന്ന് നടി മീര മിഥുൻ!

‘എല്ലാവരും അദ്ദേഹത്തെ കളിയാക്കുന്നു, കുറ്റം പറയുന്നു, മാധ്യമങ്ങൾ വരെ അദ്ദേഹത്തിനെതിരാണ്. പക്ഷേ ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു. ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു. കൈലാസം സന്ദർശിക്കാൻ ആഗ്രഹം തോന്നുന്നു. സ്നേഹം മാത്രം നിത്യാനന്ദ ജീ.പീഡനക്കേസിൽ പ്രതിയായി രാജ്യം വിട്ട ആൾദൈവം നിത്യാനന്ദയെ പ്രകീർത്തിച്ച് നടി മീര മിഥുൻ. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് ഉടൻ സന്ദർശനം നടത്തുമെന്നും നടി ട്വിറ്ററിലൂടെ കുറിച്ചു.

ആള്‍ ദൈവമെന്ന് അറിയപ്പെടുന്ന നിത്യാനന്ദയുടെ വലിയ ആരാധികയാണ് മീര. ഇതിനു മുമ്പും നടി സമൂഹമാധ്യമങ്ങളിലൂടെ നിത്യാനന്ദയെ പ്രകീർത്തിച്ച് എത്തിയിട്ടുണ്ട്. പീഡനക്കേസിൽ കുറ്റാരോപിതനായ നിത്യാനന്ദ ഇക്വറോഡിലെത്തി ദ്വീപ് വാങ്ങി സ്വന്തം രാജ്യം സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോർട്ടും മന്ത്രിസഭയുമുണ്ടെന്നുമാണ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ. ‘കൈലാസ’ എന്നാണ് ‘സ്വന്തം രാജ്യത്തെ’ നിത്യാനന്ദ വിളിക്കുന്നത്.

മധ്യ ലാറ്റിനമേരിക്കയിലെ ഇക്വഡോറിനു സമീപത്തുള്ള ദ്വീപുകളിലൊന്ന് നിത്യാനന്ദ വാങ്ങി കൈലാസ എന്ന പേരിൽ രാജ്യമാക്കിയെന്നായിരുന്നു ആ വാർത്തകൾ. കൈലാസത്തിനു സ്വന്തമായി പാസ്പോർട്ടും പതാകയും ദേശീയ ചിഹ്നവുമെല്ലാമായി, രാജ്യത്തിന്റെ വെബ്സൈറ്റും ആരംഭിച്ചു. ഇംഗ്ലിഷും സംസ്കൃതവും തമിഴുമായിരിക്കും രാജ്യത്തെ ഭാഷകൾ. പരമശിവൻ, പരാശക്തി, നന്ദി എന്നിവയായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ചിഹ്നങ്ങൾ. ഇതോടൊപ്പം നിത്യാനന്ദ പരമശിവം എന്ന പേരും ചിഹ്നമായി വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്. ആശ്രമത്തിൽ ഭക്തർ നിത്യാനന്ദയ്ക്കു തുലാഭാരം നടത്താനായി കൊണ്ടു വന്ന ആറു ടണ്ണോളം സ്വർണവും കൈലാസത്തിലെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുവെന്ന വാർത്തകളും പരന്നു

എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കുന്ന തരത്തിൽ ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടല്ല. നിത്യാനന്ദയെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടെങ്കിൽ അറിയിക്കാൻ വിദേശരാജ്യങ്ങളിലെ സർക്കാരുകൾക്കു കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഇയാളുടെ പാസ്പോർട്ടും റദ്ദാക്കി. ഇതിനൊപ്പം ഇന്റർപോൾ ബ്ലൂകോർണർ നോട്ടിസ് പുറപ്പെടുവിച്ചു.

എന്നാൽ ഇതിനെയെല്ലാം വെല്ലുവിളിച്ച് കൊണ്ട് നിരന്തരം ഫെയ്സ്ബുക്കിലും യൂട്യൂബിലും അടക്കം നിത്യാനന്ദയുടെ വിഡിയോകൾ എത്തുന്നു. ട്രിനിഡാഡ് ആൻഡ് ടുബാഗോയിലെ ഒരു ദ്വീപാണ് കൈലാസ രാജ്യം എന്ന പേരിൽ നിത്യാനന്ദ മാറ്റിയതെന്ന റിപ്പോർട്ടുകൾ പിന്നാലെ വന്നു. കാണാതായ പെൺകുട്ടികളും മറ്റുള്ളവരും ഇയാൾക്കൊപ്പം ഉണ്ടെന്നും കൈലാസ രാജ്യത്തിന്റെ ഭരണച്ചുമതലകൾ ഇവർ നിർവഹിക്കുന്നതായും വാർത്ത വന്നു. ഇന്റർപോൾ അടക്കം വല വിരിച്ച ഒരു വ്യക്തിയാണ് സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ നിറഞ്ഞുനിന്ന് വെല്ലുവിളിക്കുന്നത് എന്നത് വിചിത്രമായ കാഴ്ചയാണ്. അപ്പോഴും എവിടെയാണ് നിത്യാനന്ദ എന്ന ചോദ്യത്തിന് അദ്ദേഹം ‘ആത്മീയയാത്ര’യിലാണെന്നാണ് ഹൈക്കോടതിയിൽ കർണാടക പൊലീസ് വ്യക്തമാക്കിയത്.

ഒടുവിൽ ഇപ്പോഴിതാ സ്വന്തമായി റിസർവ് ബാങ്കും സ്വന്തം പടമുള്ള നോട്ടും അച്ചടിച്ച് ഈ മാസം തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അവസാനം പങ്കുവച്ച വിഡിയോയിൽ ഇയാൾ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക നയവും പുറം രാജ്യങ്ങളുമായുള്ള വിനിമയങ്ങളും അടക്കമുള്ള കാര്യങ്ങൾ ഗണേശ ചതുർഥി ദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് അവസാന അറിയിപ്പ്.

about meera midhun

Noora T Noora T :