‘മായാനദി നിർമിച്ചത് എന്റെ മാത്രം പണം കൊണ്ടാണ്” പ്രചരിക്കുന്നത് വ്യാജ വാർത്തകൾ;നിർമാതാവ് സന്തോഷ് ടി കുരുവിള രംഗത്ത്!

മായാനദി നിര്‍മ്മിച്ചത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ ഫൈസല്‍ ഫരീദാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസങ്ങളായിലായി . ചില സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം പണമിറക്കിയിട്ടുണ്ടെന്നും ആഷിഖ് അബു സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റായി മാറിയ മായാനദി നിര്‍മ്മിച്ചത് ഫൈസലാണെന്നുമായിരുന്നു പ്രചാരണം. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും മായാനദി നിർമ്മിച്ചത് തന്റെ പണം കൊണ്ടാണെന്ന് പറയുകയാണ് സന്തോഷ് ടി കുരുവിള ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച്‌ പ്രതികരിച്ചത്.

പ്രിയ സുഹൃത്തുക്കളെ, ഒരു പ്രവാസി വ്യവസായി ആയിരിയ്ക്കുമ്ബോഴും സിനിമയോടുള്ള ഒരു പാഷന്‍ കൊണ്ട് തന്നെ, മലയാള സിനിമ വ്യവസായത്തില്‍, മോശമല്ലാത്ത സംരഭകത്വത്തിന് വിജയകരമായ നേതൃത്വം നല്‍കുന്ന ഒരു വ്യക്തിയാണ് ഞാന്‍ , നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ ഞാന്‍ നിര്‍മ്മിച്ച മായാനദി എന്ന ചിത്രത്തിന്‍റെ യഥാര്‍ത്ഥ നിര്‍മ്മാതാവ് മറ്റേതോ വിവാദ വ്യക്തിയാണ് എന്ന രീതിയിലുള്ള വാര്‍ത്ത പ്രചരിച്ചു കാണുന്നു.
മായാനദി എന്ന മലയാള ചലച്ചിത്രം പൂര്‍ണ്ണമായും എന്‍്റെ അക്കൗണ്ടില്‍ നിന്നുള്ള പണം തന്നെ ചിലവഴിച്ച്‌ ചിത്രീകരിച്ചിട്ടുള്ളതാണ് , ഈ പടത്തിനോടനുബന്ധിച്ചുള്ള എല്ലാ ഇടപാടുകളുടേയും കേന്ദ്ര ,സംസ്ഥാന സര്‍ക്കാര്‍ നികുതികള്‍ കൃത്യമായ് അടച്ചിട്ടുള്ളതാണ് , പ്രധാനമായ് ഈ സിനിമ നിര്‍മ്മിയ്ക്കാന്‍ ഞാന്‍ ഒരു വ്യക്തിയുടെ കൈയ്യില്‍ നിന്നും പണം കടമായോ ,നിക്ഷേപമായോ കൈപറ്റിയിട്ടില്ലായെന്ന് വിനയ പുരസരം അറിയിച്ചു കൊള്ളട്ടെ.

പ്രവാസ ലോകത്തും സ്വന്തം നാട്ടിലും വിജയകരമായ് ബിസിനസ് ചെയ്യുന്ന വിവിധ കമ്ബനികളുടെ ഉടമയായ എനിയ്ക്ക് മായാനദി എന്ന എന്‍്റെ സിനിമയെ കുറിച്ച്‌ വന്ന വ്യാജ വാര്‍ത്തകളോട് സഹതപിയ്ക്കുവാനും ഖേദിയ്ക്കുവാനുമേ ഇന്നത്തെ നിലയില്‍ സാധ്യമാവൂ. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍, സമൂഹ മാധ്യമങ്ങളില്‍ ഇത്തരം വ്യാജ വ്യാര്‍ത്തകള്‍ പടച്ച്‌ വിടുന്നതില്‍ ചില വ്യക്തികള്‍ക്ക് എന്തു തരത്തിലുള്ള ആനന്ദമാണ് ലഭിയ്ക്കുന്നതെന്ന് ഇനിയും മനസ്സിലാവുന്നില്ല?

ദയവു ചെയ്ത് ഡെസ്കിലിരുന്നും അല്ലാതെയും ടൈപ്പ് ചെയ്യുമ്ബോള്‍ ഒരു ഫാക്‌ട് ചെക്ക് നടത്തുക , ഞാനൊരു വ്യവസായിയാണ് ,നിരവധി ചെറുപ്പക്കാര്‍ വിവിധ സംരഭങ്ങളിലായ് നാട്ടിലും വിദേശത്തും എന്നോടൊപ്പം ഇന്നും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. പുതിയ സിനിമകള്‍ക്കായുള്ള ചര്‍ച്ചകള്‍ ഈ കൊറോണാ ഘട്ടത്തിലും പുരോഗമിയ്ക്കുകയാണ് ,വിനോദ വ്യവസായത്തില്‍ തുടര്‍ന്നും എന്‍്റെ നിക്ഷേപം ഉണ്ടായിക്കൊണ്ടിരിയ്ക്കും . ഒരു വസ്തുത അറിയുക സന്തോഷ് ടി. കുരുവിളയുടെ ബിനാമി സന്തോഷ് ടി കുരുവിള മാത്രമാണ് , വ്യാജ വാര്‍ത്തകള്‍ പരത്താതിരിയ്ക്കുക, കൊറോണ പടര്‍ത്താതിരിയ്ക്കുക, സുരക്ഷിതരായിരിയ്ക്കുക.

about mayanadhi movie

Vyshnavi Raj Raj :